വെബ്ദുനിയ ലേഖകൻ|
Last Modified വ്യാഴം, 30 ഏപ്രില്‍ 2020 (13:17 IST)
ധോണിയ്ക്ക് പകരം ആദ്യം കണക്കാക്കപ്പെട്ട താരം ഋഷഭ് പന്തായിരുന്നു എങ്കിലും തുടർച്ചയായി ഫോം ഔട്ടായാതോടെ ആ സ്ഥാനം കെഎൽ രാഹുലിലേയ്ക്ക് എത്തി. ആസ്‌ട്രേലിയക്കെതിരേ നടന്ന ഏകദിന പരമ്പരയിലും ഇന്ത്യ അവസാനമായി കളിച്ച ന്യൂസിലാന്‍ഡ് പര്യടനത്തിലും വിക്കറ്റ് കാത്തത് രാഹുലായിരുന്നു തനിക്ക് കിട്ടിയ അവസരം മികച്ച രീതിയിൽ തന്നെ താരം ഉപയോഗിയ്ക്കുകയും ചെയ്തു.
എങ്കിലും ധോണി എന്ന മികച്ച വിക്കറ്റ് കീപ്പർ ബാട്ട്സ്മാന് പകരക്കരനാവുക എന്നത് ഒരു യുവ താരത്തിന് വലിയ സമ്മർദ്ദം തന്നെയാണ് നൽകുക. അക്കാര്യത്തെ കുറിച്ച് തുറന്നുപറയുകയാണ് ഇപ്പോൾ കെഎൽ രാഹുൽ. എന്നെ സംബന്ധിച്ച് വിക്കറ്റ് കീപ്പിങ് പുതുമയുള്ള കാര്യമല്ല. വിക്കറ്റ് കീപ്പിങില്‍ നിന്നും അധികകാലം വിട്ടുനിൽക്കാറില്ല. ഐപിഎല്ലിൽ കിങ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടിയും, കര്‍ണാടകയ്ക്കു വേണ്ടിയും വിക്കറ്റ് കാക്കാറുണ്ട്. ടീമിന് ആവശ്യമെങ്കില്‍ ഒന്നിലധികം റോള്‍ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാൻ.
എന്നാല്‍ ഭയത്തോടെയും വലിയ സമ്മര്‍ദ്ദത്തോടെയുമാണ് ഇന്ത്യക്കു വേണ്ടി വിക്കറ്റ് കീപ്പറായി ഇറങ്ങാറുള്ളത്. കാണികളില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് ഇതിനു കാരണം. കളിക്കിടെ ഒരു തവണ പന്ത് കൈകളില്‍ നിന്നും വഴുതിപ്പോയാല്‍ വലിയ വിമർശനം നേരിടേണ്ടിവരും. ധോണിയ്ക്കു പകരം വിക്കറ്റ് പിറകില്‍ മറ്റൊരാളെ അംഗീകരിക്കുക ആളുകൾക്ക് ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ ധോണിയുടെ പകരക്കാരനായി കളിക്കുന്നത് കടുത്ത സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്. രാഹുല്‍ പറഞ്ഞു.