ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക്; നേട്ടം ദക്ഷിണാഫ്രിക്കയുടെ തോല്‍വിയിലൂടെ

മുംബൈ| JOYS JOY| Last Modified തിങ്കള്‍, 18 ജനുവരി 2016 (09:52 IST)
പരാജയം രുചിച്ചപ്പോള്‍ ഐ സി സി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാംസ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-0ന് പിന്നിലായതോടെയാണ് ഇന്ത്യ ഒന്നാം റാങ്കിലെത്തിയത്തിയത്.

നാല് ടെസ്റ്റുകള്‍ അടങ്ങുന്ന പരമ്പരയിലെ മൂന്നാം ടെസ്റ്റ് വിജയിച്ച് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയിരുന്നു. നാലാം ടെസ്റ്റ് ജയിച്ചാലും 2-1ന് ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര നഷ്‌ടമാകും. ഈ സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 109 പോയിന്റുകളേ ഉണ്ടാകൂ. എന്നാല്‍, ഇന്ത്യയ്ക്കും ഓസ്ട്രേലിയയ്ക്കും 110 പോയിന്റുകള്‍ ഉണ്ടാകും.

അതേസമയം, നാലാം ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കയുടെ സ്ഥാനം നാലാമതാകും. ഡിസംബറില്‍ നടന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 3-0ത്തിന് വിജയിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :