ദുബായ്|
Last Modified തിങ്കള്‍, 11 ഫെബ്രുവരി 2019 (18:49 IST)
ട്വന്റി-20 റാങ്കിംഗില്‍ ഇന്ത്യയുടെ ചൈനാമെന്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവ് രണ്ടാം സ്ഥാനത്തെത്തി.
കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗിലാണ് താരം എത്തിയത്. അഫ്‌ഗാനിസ്ഥാന്‍ താരം റഷീദ് ഖാനാണ് ഒന്നാം സ്ഥാനത്ത്.
ബാറ്റ്‌സ്‌മാന്മാരുടെ പട്ടികയില്‍ പാകിസ്ഥാന്‍ താരം ബാബര്‍ അസമാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യന്‍ താരങ്ങളായ
രോഹിത് ശര്‍മ ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ശിഖര്‍ ധവാന്‍ പതിനൊന്നാം സ്ഥാനത്ത് എത്തി. വിരാട് കോഹ്‌ലി 19മതും കെ എല്‍ രാഹുല്‍ പത്താം സ്ഥാനത്തുമാണ്.
ട്വന്റി-20 മത്സരങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നതാണ് കോഹ്‌ലിയുടെ സ്ഥാനത്തിന് ഇളക്കമുണ്ടാക്കിയത്. ടീം റാങ്കിംഗില്‍
ഇന്ത്യ രണ്ടാം സ്ഥാനത്താണ്. തുടര്‍ ജയങ്ങള്‍ സ്വന്തമാക്കുന്നത് പാകിസ്ഥാനാണ് ഒന്നാം സ്ഥാനത്ത്.