മുൻ ഇന്ത്യൻ ക്രിക്കറ്റർ അരുൺ ലാൽ വിവാഹിതനാകുന്നു, വിവാഹം തന്നേക്കാൾ 28 വയസ് ചെറുപ്പമായ യുവതിയുമായി

അഭിറാം മനോഹർ| Last Modified ചൊവ്വ, 26 ഏപ്രില്‍ 2022 (19:37 IST)
മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ അരുൺ ലാൽ വീണ്ടും വിവാഹിതനാകുന്നു. മുപ്പത്തിയെട്ടുകാരിയും അധ്യാപികയുമായ ബുൾ ബുൾ സാഹയെയാണ് 66കാരനായ അരുൺ ലാൽ വിവാഹം കഴിക്കുന്നത്.മേയ് രണ്ടിനാണ് ഇരുവരും വിവാഹം കഴിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഒരുവരുടെയും വിവാഹനിശ്ചയം ഒരു മാസം മുൻപ് നടന്നതായി റിപ്പോർട്ടുകളുണ്ട്. ആദ്യ ഭാര്യ റീനയിൽ നിന്ന് അരുൺ ലാൽ വിവാഹമോചനം നേടിയി‌രുന്നു.വിവാഹമോചനത്തിനു ശേഷവും ഇരുവരും ഒന്നിച്ചാണ് താമസിച്ചിരുന്നത്. അസുഖബാധിതയായ റീനയുടെ കാര്യങ്ങൾ നോക്കിയിരുന്നതും അരുൺ ലാൽ ആണ്.

റീനയുടെ സമ്മതത്തോടെയാണ് രണ്ടാം വിവാഹമെന്നും റിപ്പോർട്ടുകളുണ്ട്.1982-89 കാലഘട്ടത്തിലാണ് അരുൺ ലാൽ ഇന്ത്യക്ക് വേണ്ടി കളിച്ചത്. നിലവിൽ ബെംഗാൾ ക്രിക്കറ്റ് ടീമിന്റെ ഹെഡ് കോച്ചാണ് താരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :