ഏകദിന ക്രിക്കറ്റിലെ മികച്ചവനാര് ?; ഇന്ത്യന്‍ താരത്തിന്റെ പേര് പറഞ്ഞ് ക്ലാര്‍ക്ക്

 michael clarke , virat kohli , team india , cricket , വിരാട് കോഹ്‌ലി , മൈക്കല്‍ ക്ലാര്‍ക്ക് , ഓസ്‌ട്രേലിയ , ധോണി
മെല്‍ബണ്‍| Last Modified തിങ്കള്‍, 21 ജനുവരി 2019 (12:55 IST)
ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാ‍റ്റ്‌സ്‌മാന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയാണെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്.

ഏകദിന ക്രിക്കറ്റില്‍ കോഹ്‌ലി സ്വന്തമാക്കുന്ന നേട്ടങ്ങളെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല. രാജ്യത്തിനായി മത്സരങ്ങള്‍ ജയിക്കാനുള്ള അദ്ദേഹത്തിന്റെ ആവേശത്തെയും ആത്മാര്‍ഥതയേയും ബഹുമാനിക്കാതെ നിവൃത്തിയില്ല.
അക്രമണോത്സുക സമീപനത്തിനിടെയിലും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കോഹ്‌ലിക്ക് കഴിയുന്നുണ്ടെന്നും ക്ലാര്‍ക്ക് പറഞ്ഞു.

കോഹ്‌ലിയാണ് ബെസ്‌റ്റ് എന്നതില്‍ എനിക്ക് യാതൊരു തര്‍ക്കവുമില്ല. രാജ്യത്തിനായി അവന്‍ നേടിയ നേട്ടങ്ങള്‍ തന്നെയാണ് അതിനുള്ള തെളിവെന്നും മുന്‍ ഓസീസ് ക്യാപ്‌റ്റന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :