ഇന്ത്യ - ഓസ്‌ട്രേലിയ ഏകദിന പരമ്പര ആര്‍ക്കെന്ന് പ്രവചിച്ച് ഹെയ്‌ഡന്‍

  team india , cricket , dhoni , kohli , matthew hayden , മാത്യു ഹെയ്‌ഡന്‍ , ഇന്ത്യ , ഓസ്‌ട്രേലിയ , വിരാട് കോഹ്‌ലി
വിശാഖപട്ടണം| Last Modified ഞായര്‍, 24 ഫെബ്രുവരി 2019 (15:08 IST)
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര നേടുമെന്ന് മാത്യു ഹെയ്‌ഡന്‍. ഏകദിനത്തില്‍ ന്യൂസീലന്‍ഡില്‍ ഇന്ത്യ നേടിയ 4-1ന്‍റെ വിജയം ഓസ്‌ട്രേലിയക്കെതിരെയും ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ട്വന്റി-20 മത്സരങ്ങളുടെ പരമ്പര സമനിലയാകാനാണ് സാധ്യത. ഇരു ടീമും ഓരോ മത്സരങ്ങള്‍ വിജയിക്കുമെന്നും ഹെയ്‌ഡന്‍ പറഞ്ഞു.

ഇന്ത്യയില്‍ ഓസ്‌ട്രേലിയ്‌ക്ക് വെല്ലുവിളിയാകുക ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ആയിരിക്കുമെന്ന് കഴിഞ്ഞ ദിവസം ഹെയ്‌ഡന്‍ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയില്‍ സ്‌പിന്‍ പിച്ചുകളില്‍ കോഹ്‌ലി കൂടുതല്‍ അപകടകാരിയാകും. സ്‌പിന്നിനെ അനുകൂലിക്കുന്ന ഇന്ത്യന്‍ സാഹചര്യങ്ങളും ഓസീസിന് പ്രശ്‌നമാകും. ഓസീസ് പര്യടനത്തില്‍ കോഹ്‌ലിയുടെ വിക്കറ്റ് മൂന്ന് പ്രവശ്യം നേടാന്‍ കഴിഞ്ഞ യുവ പേസര്‍ ജേ റിച്ചാര്‍ഡ‌്‌സന് ഇന്ത്യയില്‍ കാര്യങ്ങള്‍ എളുപ്പമാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :