അവൻ പരിശീലിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്, പണ്ടുള്ള പരാഗല്ല ഇത് വേർഷൻ 2: പ്രശംസയുമായി സൂര്യകുമാർ യാദവ്

Riyan Parag
Riyan Parag
അഭിറാം മനോഹർ|
ഐപിഎല്ലില്‍ 4 വര്‍ഷത്തിലേറെയായി രാജസ്ഥാന്‍ റോയല്‍സ് ടീമിലെ സ്ഥിര സാന്നിധ്യമാണ് റിയാന്‍ പരാഗ് എന്ന യുവതാരം. 2020ല്‍ നടത്തിയ ഒരു മിന്നുന്ന പ്രകടനത്തിന് ശേഷം പക്ഷേ കാര്യമായ പ്രകടനങ്ങളൊന്നും തന്നെ രാജസ്ഥാനായി നടത്താന്‍ യുവതാരത്തിനായിരുന്നില്ല.തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ നിരാശപ്പെടുത്തുന്ന പ്രകടനങ്ങളാണ് നടത്തിയിട്ടുള്ളതെങ്കിലും താരത്തെ പിന്തുണയ്ക്കാന്‍ തന്നെയായിരുന്നു രാജസ്ഥാന്‍ മാനേജ്‌മെന്റിന്റെ തീരുമാനം.

ഫ്രാഞ്ചൈസിയും ക്യാപ്റ്റനും തന്റെ പേരില്‍ വെച്ചിരുന്ന പ്രതീക്ഷകളൊന്നും തന്നെ തെറ്റായിരുന്നില്ലെന്ന് റിയാന്‍ പരാഗ് തെളിയിക്കുന്നത് 2024 സീസണിലാണ്. സീസണ്‍ തുടക്കത്തില്‍ കളിച്ച രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം നടത്തി എന്ന് മാത്രമല്ല സമ്മര്‍ദ്ദഘട്ടങ്ങളില്‍ ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റാനും പരാഗിന് സാധിക്കുന്നുണ്ട്. ഇതോടെ മധ്യനിരയിലെ ഒരു വലിയ പ്രശ്‌നത്തിനാണ് രാജസ്ഥാന്‍ പരിഹാരം കണ്ടിരിക്കുന്നു. താരത്തിന്റെ പുതിയ പതിപ്പിനെ എല്ലാവരും തന്നെ അഭിനന്ദിക്കുമ്പോള്‍ റിയാന്‍ പരാഗിന്റെ ഈ വിജയത്തിന് പിന്നില്‍ വലിയ പ്രയത്‌നമുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ് ടി20 ഫോര്‍മാറ്റിലെ ഇന്ത്യയുടെ സൂപ്പര്‍ താരമായ സൂര്യകുമാര്‍ യാദവ്.

നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന കാലത്തിനിടെ തന്നെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കുന്ന റിയാന്‍ പരാഹിനെ താന്‍ കണ്ടതായാണ് സൂര്യകുമാര്‍ വെളിപ്പെടുത്തിയത്. തന്റെ സ്‌കില്‍ മെച്ചപ്പെടുത്താന്‍ പരാഗ് കഠിനമായ ശ്രമമാണ് നടത്തിയിരുന്നതെന്നും നിങ്ങള്‍ ഇപ്പോള്‍ കാണുന്നത് റിയാന്‍ പരാഗ് 2 വേര്‍ഷനാണെന്നും സൂര്യകുമാര്‍ എക്‌സില്‍ കുറിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :