അനുബന്ധ വാര്‍ത്തകള്‍
- അവൻ എത്രകാലം തുടരുമെന്ന് നോക്കട്ടെ എന്നിട്ട് താരതമ്യത്തെ പറ്റി ആലോചിക്കാം, വിരാട് കോലി- ബാബർ അസം താരതമ്യത്തോട് മുഹമ്മദ് ഷമി
- 2021ലെ ഐസിസി ടെസ്റ്റ് താരമായി ജോ റൂട്ട്, ഏകദിനത്തിലെ മികച്ച താരം ബാബർ അസം
- ബാബറിനേക്കാൾ മികച്ച നായകൻ മുഹമ്മദ് റിസ്വാനെന്ന് ഷഹീൻ അഫ്രീദി
- ടി20യിൽ കലണ്ടർ വർഷം 2000 റൺസ്, അതിശയകരമായ നേട്ടം കുറിച്ച് മുഹമ്മദ് റിസ്വാൻ
- ഐസിസി ടി20 റാങ്കിങിൽ കോലിക്ക് കനത്ത തിരിച്ചടി, ആദ്യ പത്തിൽ നിന്നും പുറത്ത്
'ഞാന്‍ രണ്ട് ദിവസം ഉറങ്ങിയിട്ടില്ല'; ട്വന്റി 20 ലോകകപ്പില്‍ ക്യാച്ച് നഷ്ടപ്പെടുത്തിയതിനെ കുറിച്ച് പാക്കിസ്ഥാന് താരം
കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ ഓസ്ട്രേലിയന്‍ ബാറ്റര്‍ മാത്യു വെയ്ഡിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയ ശേഷം രണ്ട് ദിവസത്തേക്ക് താന്‍ ഉറങ്ങിയിട്ടില്ലെന്ന് പാക്കിസ്ഥാന് പേസര്‍ ഹസന് അലി. സെമി ഫൈനലില്‍ ഓസ്ട്രേലിയ പാക്കിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. മാത്യു വെയ്ഡിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയത് പാക്കിസ്ഥാന്റെ തോല്‍വിയില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
' കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയമായിരുന്നു അത്. ഇത്തരം കാര്യങ്ങള്‍ വേഗത്തില്‍ മറക്കുക പ്രയാസമാണ്. ഒരു പ്രൊഫഷണല്‍ താരമെന്ന നിലയില്‍ തീര്‍ച്ചയായും ഇതില്‍ നിന്നും മറികടക്കണം. സത്യസന്ധമായി പറഞ്ഞാല്‍ ഞാനിതൊന്നും ആരോടും പറഞ്ഞിട്ടില്ല. ആ ക്യാച്ച് നഷ്ടപ്പെടുത്തിയ ശേഷം രണ്ട് ദിവസത്തേക്ക് എനിക്ക് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല. എന്റെ ഭാര്യ എനിക്കൊപ്പം ഉണ്ടായിരുന്നു. ഞാന്‍ ഉറങ്ങാത്തതില്‍ അവള്‍ക്ക് വലിയ ടെന്‍ഷന്‍ തോന്നി. ഇടയ്ക്കിടെ വെറുതെ ഇരിക്കുമ്പോള്‍ ആ ക്യാച്ച് നഷ്ടപ്പെടുത്തുന്ന രംഗങ്ങള്‍ എന്റെ മനസ്സില്‍ തെളിയും,' ഹസന് അലി പറഞ്ഞു