ഐപിഎല്‍ 2024: ഹാര്‍ദ്ദിക്ക്‌ന്റെ അഭാവം ഗുജറാത്തിനെ ബാധിക്കില്ലെന്ന് ബ്രാഡ് ഹോഗ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 12 മാര്‍ച്ച് 2024 (20:25 IST)
വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന് നായകനായി ഹാര്‍ദ്ദിക് പാണ്ഡ്യ ഇല്ല എന്നത് നഷ്ടമാണെന്ന് താന്‍ കരുതുന്നില്ലെന്ന് ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. 2022ലെ ഉദ്ഘാടന സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ ഐപിഎല്‍ ജേതാക്കളാക്കാനും 2023ലെ ഐപിഎല്‍ പതിപ്പില്‍ റണ്ണേഴ്‌സ് അപ്പാക്കാനും ഹാര്‍ദ്ദിക്കിന് സാധിച്ചിരുന്നു. എന്നാല്‍ 2024 സീസണില്‍ പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിനായാണ് താരം കളിക്കുന്നത്.

ഹാര്‍ദ്ദിക്കിന്റെ അഭാവം ഗുജറാത്തിന് വലിയ നഷ്ടമാണെന്ന് ഞാന്‍ കരുതുന്നില്ല. മധ്യനിരയിലെ മികച്ച ഒരു ഓള്‍ റൗണ്ടറാണ് അദ്ദേഹം. എന്നാല്‍ അത്തരമൊരു താരത്തിന്റെ അഭാവം മാനേജ് ചെയ്യാന്‍ ഗുജറാത്തിന് സാധിക്കും. ഹാര്‍ദ്ദിക് ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാറുണ്ട്. എന്നാല്‍ ആ സ്ഥാനം അവന് അനുയോജ്യമെന്ന് എനിക്ക് തോന്നുന്നില്ല. അതിനാല്‍ ഹാര്‍ദ്ദിക്കില്ലാത്ത ഗുജറാത്തായിരിക്കും മികച്ചത്. ഹോഗ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :