ഹാര്‍ദിക്കിന്റെ വരവ് ബുംറയേയും സൂര്യയേയും തള്ളി; നിര്‍ണായകമായത് രോഹിത്തിന്റെ പിന്തുണ

ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ടീമില്‍ ഉണ്ടായിരിക്കെയാണ് ഹാര്‍ദിക്കിന് നായകസ്ഥാനം ലഭിക്കുന്നത്

രേണുക വേണു| Last Modified വെള്ളി, 15 ഡിസം‌ബര്‍ 2023 (18:55 IST)

രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് നായകസ്ഥാനം ഒഴിഞ്ഞു. ഹാര്‍ദിക് പാണ്ഡ്യയാണ് ഇനി മുംബൈ ഇന്ത്യന്‍സിനെ നയിക്കുക. മുംബൈയ്ക്ക് അഞ്ച് തവണ ഐപിഎല്‍ കിരീടം നേടികൊടുത്ത നായകനാണ് രോഹിത്. നായകസ്ഥാനം ഒഴിഞ്ഞെങ്കിലും ഈ ഐപിഎല്‍ സീസണില്‍ രോഹിത് മുംബൈയ്ക്കായി കളിക്കും.

മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഹാര്‍ദിക് രണ്ട് വര്‍ഷം മുന്‍പാണ് ഗുജറാത്ത് ടൈറ്റന്‍സിലേക്ക് എത്തിയത്. 2022 ല്‍ ഗുജറാത്ത് ഐപിഎല്‍ കിരീട ജേതാക്കളായപ്പോള്‍ ഹാര്‍ദിക്കായിരുന്നു നായകന്‍. 2023 സീസണില്‍ ഗുജറാത്ത് ഫൈനല്‍ കളിക്കുകയും ചെയ്തു. രോഹിത് ഐപിഎല്ലില്‍ നിന്ന് ഉടന്‍ വിരമിക്കുമെന്ന അവസ്ഥ എത്തിയപ്പോഴാണ് തങ്ങളുടെ പഴയ താരമായ ഹാര്‍ദിക്കിനെ മുംബൈ ഗുജറാത്തില്‍ നിന്ന് തിരിച്ചെത്തിച്ചത്. മുംബൈയില്‍ നായകസ്ഥാനം ഓഫര്‍ ചെയ്തതോടെയാണ് ഗുജറാത്ത് വിടാന്‍ ഹാര്‍ദിക് തീരുമാനിച്ചത്.

ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ടീമില്‍ ഉണ്ടായിരിക്കെയാണ് ഹാര്‍ദിക്കിന് നായകസ്ഥാനം ലഭിക്കുന്നത്. രോഹിത്തിനു ശേഷം സൂര്യയോ ബുംറയോ മുംബൈ നായകനാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഹാര്‍ദിക് ഫ്രാഞ്ചൈസിയിലേക്ക് തിരിച്ചെത്തിയതോടെ ഇരുവരുടെയും വഴികള്‍ അടഞ്ഞു. ഹാര്‍ദിക്കിനെ നായകനാക്കുന്നതില്‍ രോഹിത്തിനും എതിര്‍പ്പില്ലായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :