അഭിറാം മനോഹർ|
Last Modified ഞായര്‍, 4 ജൂണ്‍ 2023 (11:24 IST)
ഹാര്‍ദ്ദിക് പാണ്ഡ്യ ടെസ്റ്റ് ക്രിക്കറ്റിനെ വളരെ എളുപ്പത്തില്‍ കൈവിട്ടുകളഞ്ഞതായി മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ലാന്‍സ് ക്ലൂസ്‌നര്‍. 2018ലെ ഏഷ്യാകപ്പില്‍ പരിക്കേറ്റതിന് ശേഷം ഹാര്‍ദ്ദിക് ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടില്ലെന്നും ഹാര്‍ദ്ദിക് ടെസ്റ്റ് ടീമില്‍ ഉണ്ടായിരുന്നെങ്കില്‍ അത് ഇന്ത്യന്‍ ടീമിന് കരുത്തായേനെയെന്നും ക്ലൂസ്‌നര്‍ പറഞ്ഞു.
പാണ്ഡ്യ ഒരു മികച്ച ക്രിക്കറ്റ് കളിക്കാരനാണ്. അദ്ദേഹത്തിന് ഫിറ്റ്‌നസ് നിലനിര്‍ത്താനും 135+ കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയാനും കഴിയുമെങ്കില്‍ ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി ടെസ്റ്റിലും പാണ്ഡ്യെയ്ക്ക് നിലനില്‍ക്കാമായിരുന്നു. ക്ലൂസ്‌നര്‍ പറഞ്ഞു. പാണ്ഡ്യ ടെസ്റ്റ് ക്രിക്കറ്റ് വളരെ വേഗത്തില്‍ ഉപേക്ഷിച്ചോ എന്ന ചോദ്യത്തിന് അതെ എന്ന മറുപടിയാണ് ക്ലൂസ്‌നര്‍ നല്‍കിയത്. ഒരു ക്രിക്കറ്ററെന്ന നിലയില്‍ നിങ്ങള്‍ എവിടെ നില്‍ക്കുന്നുവെന്ന് സ്വയം പരീക്ഷിക്കാന്‍ പറ്റുന്ന ഇടം ടെസ്റ്റ് ക്രിക്കറ്റാണെന്നും ക്ലൂസ്‌നര്‍ പറഞ്ഞു.