ഇന്ത്യ ന്യൂസിലൻഡ് ടെസ്റ്റിൽ മായങ്കിനൊപ്പം ആര് ഓപ്പൺ ചെയ്യണം: നിർദേശവുമായി ഭാജി

അഭിറാം മനോഹർ| Last Updated: വ്യാഴം, 13 ഫെബ്രുവരി 2020 (12:45 IST)
ന്യൂസിലൻഡിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ ഓപ്പണർമാർ ആരായിരിക്കണമെന്ന നിർദേശവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. പരിക്കിനെ തുടർന്ന് ടീമിൽ നിന്നും പുറത്തായ ഇന്ത്യൻ രോഹിത് ശർമ്മയുടെ അഭാവത്തിൽ മായങ്കിന്റെ കൂടെ ആരായിരിക്കണം ബാറ്റ് ചെയ്യേണ്ടതെന്നതിനെ കുറിച്ചാണ് ഭാജി ഇപ്പോൾ സംസാരിച്ചിരിക്കുന്നത്.

ന്യൂസിലൻഡിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ മായങ്കിനൊപ്പം മുന്‍ അണ്ടര്‍ 19 ലോകകപ്പ് താരം ശുഭ്മാന്‍ ഗില്‍ വരണമെന്നാണ് ഭാജിയുടെ അഭിപ്രായം. മറ്റൊരു അണ്ടര്‍ 19 താരമായ പൃഥ്വി ഷാ ടീമിലുണ്ടങ്കിലും നിലവിലെ ഫോമും സ്ഥിരതയും പരിഗണിക്കുമ്പോൾ മായങ്ക്- ഗില്‍ ജോടിയായിരിക്കും മികച്ചതെന്നാണ് താരം പറയുന്നത്.റിസർവ് ഓപ്പണർമാരായി മുൻപും ഗില്ലിനെ ചില പരമ്പരകളിൽ ടീമിലുൾപ്പെടുത്തിയിരുന്നെങ്കിലും ഇതു വരെ പ്ലേയിങ് ഇലവനിൽ ഇടം നേടിയിരുന്നില്ല. അതുകൊണ്ട് തന്നെ ഗില്ലിനെ പരിഗണിക്കണമെന്ന് ആവശ്യമാണ് ഹർഭജനുള്ളത്. ടെസ്റ്റിൽ മികച്ച പ്രകടനം നടത്തുന്ന മായങ്കിന് ഏകദിനത്തിൽ അവസരം നൽകിയെങ്കിലും താരത്തിന് തിളങ്ങാനായിരുന്നില്ല എങ്കിൽ പോലും ടെസ്റ്റിൽ പ്രതിഭ തെളിയിച്ച താരമാണ് മായങ്കെന്നും ഇന്ത്യയിൽ മാത്രമല്ല വിദേശത്തും മികച്ച റെക്കോഡാണ് താരത്തിനുള്ളതെന്നും ഹർഭജൻ വിശദമാക്കി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :