"ജിമ്മി നീഷാം-രാഹുൽ" പോര് പുതിയ തലത്തിൽ, കണക്കുകൾ ഏപ്രിലിൽ തീർക്കാമെന്ന് ഇരുതാരങ്ങളും

അഭിറാം മനോഹർ| Last Modified ബുധന്‍, 12 ഫെബ്രുവരി 2020 (13:56 IST)
ഇന്ത്യ-ന്യൂസിലൻഡ് മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ താരം കെ എൽ രാഹുലും കിവീസ് താരം നീഷാമും തമ്മിൽ കളിക്കളത്തിൽ ഏറ്റുമുട്ടിയിരുന്നു. മത്സരത്തിൽ റൺസ് എടുക്കുവാൻ ഓടുന്നതിനിടെ ജിമ്മി നീഷാം ഇടയിൽ വന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. തുടർന്ന് രാഹുലും നീഷാമും തമ്മിൽ ഗ്രൗണ്ടിൽ തർക്കികയും ചെയ്‌തിരുന്നു. എന്നാലിപ്പോൾ ആ തർക്കം
സാമൂഹിക മാധ്യമങ്ങളും
ഏറ്റെടുത്തിരിക്കുകയാണ്. മൂന്നാം ഏകദിനത്തിലെ ആ സംഭവത്തിനെ പറ്റി ജിമ്മി നിഷാം ട്വീറ്ററിൽ ഇട്ട പോസ്റ്റാണ് ഇപ്പോൾ സംഭവത്തെ വീണ്ടും ചർച്ചയായിരിക്കുന്നത്.

രാഹുല്‍ സിംഗിള്‍ എടുക്കുന്നതിനിടെയുണ്ടായ സംഭവം ഗ്രൗണ്ടില്‍ വെച്ച് തന്നെ ചിരിയില്‍ അവസാനിച്ചെങ്കിലും ഏപ്രിലിലേക്ക് റണ്‍സ് ബാക്കി വെക്കാന്‍ മറക്കല്ലേ എന്ന് ഓർമിപ്പിച്ചുകൊണ്ട് നീഷാം ട്വിറ്ററിലെത്തി. ഏപ്രിലിൽ നടക്കുന്ന ഐ‌പിഎല്ലാണ് താരം സൂചിപ്പിച്ചത്. ഐ‌പിഎൽ പരമ്പരയിൽ ഇരു കളിക്കാരും പഞ്ചാബിനായാണ് കളിക്കുന്നത് കൂടാതെ പഞ്ചാബ് ടീമിന്റെ നായകൻ കൂടിയാണ് കെ എൽ രാഹുൽ.

നമുക്ക് ഈ കണക്ക് ഏപ്രിലില്‍ തീര്‍ക്കാമെന്നാണ് രാഹുൽ ഇതിന് മറുപടിയായി പോസ്റ്റ് ചെയ്‌തത്. കൂടാതെ ഗ്രൗണ്ടില്‍ വെച്ച് നീഷാമിനോട് തര്‍ക്കിക്കുന്ന ഫോട്ടോയും മറുപടിയോടൊപ്പം താരം തമാശയായി പങ്കുവെച്ചു.

ഐ‌പിഎല്ലിൽ ഇരു കളിക്കാരുടെയും ടീമായ കിങ്സ് IX പഞ്ചാബും നീഷാമിന്റെ ട്വീറ്റിനടിയിൽ പ്രതികരിച്ചിട്ടുണ്ട്. ഈ തർക്കം കളിക്കളത്തിൽ വെച്ചല്ലെ സംഭവിച്ചത്, ഇത് പഞ്ചാബിന്റെ ഗ്രൗണ്ടിൽ പരിഹരിച്ചാൽ എങ്ങനെയിരിക്കുമെന്നാണ് ടീം രണ്ടുപേരോടുമായി ചോദിച്ചത്. എന്തായാലും കളിക്കളത്തിലെ ശത്രുക്കളെ ഏപ്രിലിൽ ഒരേ ജേഴ്സിയിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :