വയസ്സ് വെറും 30 മാത്രം, ഏകദിന ക്രിക്കറ്റില്‍ നിന്നും അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് ക്വിന്റണ്‍ ഡികോക്ക്

അഭിറാം മനോഹർ| Last Modified ചൊവ്വ, 5 സെപ്‌റ്റംബര്‍ 2023 (20:42 IST)
ഇന്ത്യയില്‍ നടക്കുന്ന ഏകദിനലോകകപ്പോടെ ഏകദിന ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം ക്വിന്റണ്‍ ഡികോക്ക്. ഏകദിനത്തില്‍ നിന്നും വിരമിക്കുമെങ്കിലും 30കാരനായ താരം ടി20 ക്രിക്കറ്റിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലും തുടരും. 2013ലാണ് ഡികോക്ക് ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കായി അരങ്ങേറിയത്. നിലവില്‍ ടീമിലെ നിര്‍ണായക താരമാണ് ഡികോക്ക്.

30 വയസ്സ് മാത്രമുള്ള താരം 140 ഏകദിനമത്സരങ്ങള്‍ ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചിട്ടുണ്ട്. ഇത്രയും മത്സരങ്ങളില്‍ നിന്നും 44.85 റണ്‍സ് ശരാശരിയില്‍ ആറായിരത്തിലധികം റണ്‍സും താരം സ്വന്തമാക്കിയിട്ടുണ്ട്. 2016ല്‍ ഓസ്‌ട്രേലിയക്കെതിരെ നേടിയ 178 റണ്‍സാണ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :