കോലിയില്ലെന്ന് കരുതി കോലി ആവാൻ ശ്രമിക്കരുത്, രാഹാനക്ക് മുന്നറിയിപ്പ് നൽകി ഹർഭജൻ

അഭിറാം മനോഹർ| Last Modified വെള്ളി, 20 നവം‌ബര്‍ 2020 (17:24 IST)
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ആദ്യ ടെസ്റ്റ് മത്സരത്തിൽ മാത്രമാണ് ഇന്ത്യൻ നായകൻ കൂടിയായ വിരാട് കോലി കളിക്കുക. കോലിയുടെ അഭാവം ഇന്ത്യയുടെ സീരീസ് സാധ്യതകളെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. കോലിയുടെ അഭാവത്തിൽ ടീമിലെ സീനിയർ താരങ്ങൾ കൂടിയായ അജി‌ങ്ക്യ രഹാനെ,ചേതേശ്വർ പൂജാര എന്നിവർക്കാവും ടീമിനെ ചുമലിലേറ്റേണ്ട ബാധ്യത.

എന്നാൽ കോലിയുടെ അഭാവത്തിൽ കോലിയാവാൻ ശ്രമിക്കരുതെന്നാണ് അജിങ്ക്യ രഹാനെയോട് മുൻ ഇന്ത്യൻ താരമായ സിങ്ങിന്റെ ഉപദേശം.ശാന്തനായ വ്യക്തിയാണ് രഹാന. കോലിയിൽ നിന്നും ഒരുപാട് വ്യത്യാസങ്ങളുണ്ട്. തന്റെ വ്യക്തിത്വമോ കളിയോ രഹാനെ മാറ്റരുതെന്നാണ് ഹർഭജൻ പറയുന്നത്.അതേസമയം കോലിയുടെ ആക്രമണോത്സുകതയും ക്യാപ്‌റ്റനെന്ന രീതിയിലുള്ള ശരീരഭാഷയും ഇന്ത്യ
മിസ് ചെയ്യുമെന്നും ഹർഭജൻ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :