ലങ്കൻ പര്യടനത്തിന്റെ തീയതികളായി, ഇന്ത്യൻ സംഘത്തെ 15ന് പ്രഖ്യാപിച്ചേക്കും

അഭിറാം മനോഹർ| Last Modified ചൊവ്വ, 8 ജൂണ്‍ 2021 (13:04 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കൻ പര്യടനം ജൂലൈ 13 മുതൽ 25 വരെ നടക്കും. ഇന്ത്യയുടെ ഒന്നാം നിര ടീം ലോക ടെസ്റ്റ് പര്യടന‌ത്തിന് ശേഷം ഇംഗ്ലണ്ടുമായി ടെസ്റ്റ് പരമ്പര കളിക്കുന്നതിനാൽ ഇന്ത്യൻ യുവനിരയാണ് ശ്രീലങ്കയിലേക്ക് പോവുക. മൂന്ന് ഏകദിനങ്ങളും,ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ഈ മാസം 15ന് പ്രഖ്യാപിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. നായകനായി ശിഖർ ധവാൻ,ഹാർദ്ദിക് പാണ്ഡ്യ,ശ്രേയസ് അയ്യർ എന്നിവരെയാണ് പരിഗണിക്കുന്നത്.ജൂലൈ 13, 16, 18 തീയതികളിൽ ഏകദിന മത്സരങ്ങൾ, പിന്നാലെ 21, 23, 25 തീയതികളിൽ ട്വൻറി 20 പോരാട്ടം എന്നിങ്ങനെയാണ് മത്സരക്രമം.

ഇംഗ്ലണ്ട് പര്യടനത്തിലുള്ള ആരും ലങ്കൻ പര്യടനത്തിനില്ലെന്നിരിക്കെ ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച മലയാളി താരം സഞ്ജു സാംസണിന് ടീമിൽ അവസരം ലഭിച്ചേക്കും. മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡിനാണ് ടീമിന്റെ പരിശീലന ചുമതല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :