ജയിച്ചു തുടങ്ങാന്‍ നിലവിലെ ചാംപ്യന്‍മാര്‍; ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ ഗുജറാത്തിന്റെ സാധ്യത ഇലവന്‍ ഇങ്ങനെ

രേണുക വേണു| Last Modified വ്യാഴം, 30 മാര്‍ച്ച് 2023 (16:20 IST)

ഐപിഎല്‍ 2023 സീസണ് മാര്‍ച്ച് 31 വെള്ളിയാഴ്ച തുടക്കമാകും. നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സും നാല് തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ആദ്യ മത്സരം. ഇന്ത്യന്‍ സമയം രാത്രി 7.30 ന് മത്സരം ആരംഭിക്കും. ജയിച്ചു തുടങ്ങുക ലക്ഷ്യമിട്ടാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും നാളെ കളത്തിലിറങ്ങുക. വളരെ സന്തുലിതമായ ടീമാണ് ഗുജറാത്തിനുള്ളത്.

സാധ്യത ഇലവന്‍: മാത്യു വെയ്ഡ്, ശുഭ്മാന്‍ ഗില്‍, കെയ്ന്‍ വില്യംസണ്‍, അഭിനവ് മനോഹര്‍, ഹാര്‍ദിക് പാണ്ഡ്യ, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, സായി കിഷോര്‍, അല്‍സാരി ജോസഫ്, യാഷ് ദയാല്‍, മുഹമ്മദ് ഷമി
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :