അനുബന്ധ വാര്ത്തകള്
- ഇന്ത്യ തുടങ്ങികഴിഞ്ഞു, ഇനി നിർത്തില്ല, മടക്കം കപ്പുമായി മാത്രം: ജഡേജ
- വാർണർ തിരിച്ചെത്തുന്നു, മൂന്നാം ടെസ്റ്റിൽ തിരിച്ചുവരവിനൊരുങ്ങി ഓസ്ട്രേലിയ
- ദശാബ്ദത്തിലെ മികച്ച ക്രിക്കറ്റ് താരം: ഒടുവിൽ ഐസിസിയും പറയുന്നു കോലിയല്ലാതെ മറ്റാര്?
- രഹാനയെ കോലിയിൽ നിന്നും വ്യത്യസ്തനാക്കുന്നത് ആ കാര്യം: വിലയിരുത്തലുമായി റിക്കി പോണ്ടിങ്
- ഗില്ലിനും സിറാജിനും അരങ്ങേറ്റം; പന്തും, ജഡേജയും ടീമിൽ, ബോക്സിങ് ഡേ ടെസ്റ്റിനുള്ള ഇന്ത്യൻ ടീം ഇങ്ങനെ
ഓസ്ട്രേലിയ ഒന്ന് മനസിലാക്കണം: വീണുകിടക്കുന്ന തങ്ങൾക്ക് മേലെ കയറി ഇറങ്ങാൻ അനുവദിക്കുന്ന ടീമല്ല ഇന്ത്യ
കോലിയുടെ അഭാവത്തിൽ ഇന്ത്യയെ ഓസീസ് (4-0)ന് ചുരുട്ടിക്കെട്ടുമെന്ന് പറഞ്ഞവർ ഇപ്പോൾ അജിങ്ക്യ രഹാനെയെ അഭിനന്ദിക്കുന്നതിന്റെ തിരക്കിലാണെന്ന് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്‌ക്കർ. രഹാനെയുടെ ക്യാപ്‌റ്റൻസിയെ മുൻ ഓസീസ് താരങ്ങൾ എത്രമാത്രം ആരാധിക്കുന്നു എന്ന് മനസിലാക്കണമെങ്കിൽ നിങ്ങൾ കമന്ററി ബോക്‌സിൽ വരേണ്ടതുണ്ടെന്നും ഗവാസ്‌ക്കർ പറയുന്നു.
റിക്കി പോണ്ടിങ്,ഗിൽക്രിസ്റ്റ്,മൈക്ക് ഹസി, ഷെയ്‌ൻ വോൺ മുതലായുള്ള താരങ്ങൾ രഹാനെയെ പുകഴ്‌ത്തുന്നത് കാണുന്നത് ഹൃദയത്തിൽ തൊടുന്നു. മറ്റൊന്നും അവർക്ക് ചെയ്യാനില്ല. ചില ഓസീസ് താരങ്ങൾ (4-0)ന്റെ വിജയത്തെ പറ്റിയായിരുന്നു സംസാരിച്ചിരുന്നത്. ഇന്ത്യയെ പറപറത്തുമെന്നായിരുന്നു അവർ പറഞ്ഞിരുന്നത്. ഇപ്പോൾ അവർക്ക് കാര്യങ്ങൾ മനസ്സിലായികാണും.
വീണുകിടക്കുന്ന തങ്ങൾക്ക് മുകളിലൂടെ കയറി ഇറങ്ങാൻ അനുവദിക്കുന്ന ടീമല്ല ഇത്. ഗവാസ്കർ പറഞ്ഞു.