അഭിറാം മനോഹർ|
Last Modified ഞായര്‍, 19 ജൂലൈ 2020 (15:30 IST)
ക്രിക്കറ്റ് മൈതാനത്തിനകത്തും പുറത്തും ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറും പാക്കിസ്ഥാന്റെ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിയും തമ്മിലുള്ള വാക്പോരാട്ടങ്ങൾ ക്രിക്കറ്റ് ലോകത്തിന് സുപരിചിതമാണ്. അഫ്രീദി ഒരിടയ്‌ക്ക് ഇന്ത്യാ വിരുദ്ധ പ്രസ്‌താവനകൾ കൂടി നടത്തിയതോടെ ഇരുവരും തമ്മിലുള്ള അകലം വർധിക്കുകയും ചെയ്തിരുന്നു.
ഇപ്പോളിതാ ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും ഗംഭീറിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അഫ്രീദി.
ഗംഭീർ എന്ന ക്രിക്കറ്ററെ ഇഷ്ടമാണെങ്കിലും ഗംഭീർ എന്ന മനുഷ്യന് എന്തോ പ്രശ്‌നമുണ്ടെന്നാണ് അഫ്രീദിയുടെ പുതിയ വിമർശനം.പാക്ക് ടിവി അവതാരക സൈനാബ് അബ്ബാസുമായുള്ള അഭിമുഖത്തിനിടെയാണ് അഫ്രീദിയുടെ വെളിപ്പെടുത്തൽ.
2009-2011 കാലഘട്ടത്തില്‍ ഇന്ത്യന്‍ ടീമിന്റെ മെന്റല്‍ കണ്ടിഷനിങ് പരിശീലകനായിരുന്ന പാഡി അപ്ടണ്‍ ഇന്ത്യന്‍ ടീമില്‍ താന്‍ കണ്ട ഏറ്റവും ദുര്‍ബലന്‍ ഗൗതം ഗംഭീറായിരുന്നുവെന്ന് പറഞ്ഞിരുന്നു. ഇത് ചൂണ്ടികാണിച്ച് ഗംഭീറിന് പ്രശ്‌നങ്ങൾ ഉള്ളതായി ടീം ഫിസിയോ തന്നെ പറഞ്ഞിരുന്നെന്നും അഫ്രീദി അഭിമുഖത്തിനിടെ വ്യക്തമാക്കി.