Gabba Test: ടോസ് ലഭിച്ച ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു, പ്ലേയിങ് ഇലവനില്‍ രണ്ട് മാറ്റം; രോഹിത് മധ്യനിരയില്‍ തന്നെ

പരുക്കിനെ തുടര്‍ന്ന് രണ്ടാം ടെസ്റ്റ് നഷ്ടമായ ജോഷ് ഹെസല്‍വുഡ് ഓസ്‌ട്രേലിയയുടെ പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തി

Gabba test, India vs Australia, India won the toss elect to bowl first
രേണുക വേണു| Last Modified ശനി, 14 ഡിസം‌ബര്‍ 2024 (06:59 IST)
Gabba Test

India vs Australia, 3rd Test: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിനു ബ്രിസ്ബണിലെ ഗാബയില്‍ തുടക്കം. ടോസ് ലഭിച്ച ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയച്ചു. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം.

രണ്ടാം ടെസ്റ്റിലെ പ്ലേയിങ് ഇലവനില്‍ രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഗാബയില്‍ ഇറങ്ങിയിരിക്കുന്നത്. ഹര്‍ഷിത് റാണയും രവിചന്ദ്രന്‍ അശ്വിനും ബെഞ്ചിലേക്ക് പോയപ്പോള്‍ പകരം ആകാശ് ദീപും രവീന്ദ്ര ജഡേജയും പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിച്ചു. രോഹിത് ശര്‍മ മധ്യനിരയില്‍ തന്നെ ബാറ്റ് ചെയ്യും. യശസ്വി ജയ്‌സ്വാളിനൊപ്പം ഓപ്പണ്‍ ചെയ്യുക കെ.എല്‍.രാഹുല്‍ തന്നെ.

പ്ലേയിങ് ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, കെ.എല്‍.രാഹുല്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത്, രോഹിത് ശര്‍മ, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ജസ്പ്രിത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്

പരുക്കിനെ തുടര്‍ന്ന് രണ്ടാം ടെസ്റ്റ് നഷ്ടമായ ജോഷ് ഹെസല്‍വുഡ് ഓസ്‌ട്രേലിയയുടെ പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :