India vs Australia, 3rd Test: ബാറ്റിങ് ലൈനപ്പില്‍ മാറ്റമില്ല; അശ്വിനും ഹര്‍ഷിതും പുറത്തേക്ക്

രവിചന്ദ്രന്‍ അശ്വിനു അഡ്‌ലെയ്ഡില്‍ പന്ത് കൊണ്ടും ബാറ്റ് കൊണ്ടും തിളങ്ങാനായില്ല

Ravichandran Ashwin, KL Rahul and Rishabh Pant
Ravichandran Ashwin, KL Rahul and Rishabh Pant
രേണുക വേണു| Last Modified ബുധന്‍, 11 ഡിസം‌ബര്‍ 2024 (14:28 IST)

India vs Australia, 3rd Test: ബ്രിസ്ബണില്‍ നടക്കാനിരിക്കുന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍ക്കു സാധ്യത. രണ്ടാം ടെസ്റ്റ് കളിച്ച രവിചന്ദ്രന്‍ അശ്വിനും ഹര്‍ഷിത് റാണയും ബ്രിസ്ബണില്‍ ബെഞ്ചിലിരിക്കും. പകരം രവീന്ദ്ര ജഡേജ, ആകാശ് ദീപ് എന്നിവര്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിക്കും.

രവിചന്ദ്രന്‍ അശ്വിനു അഡ്‌ലെയ്ഡില്‍ പന്ത് കൊണ്ടും ബാറ്റ് കൊണ്ടും തിളങ്ങാനായില്ല. ഈ സാഹചര്യത്തിലാണ് ജഡേജയെ പരീക്ഷിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരാകുന്നത്. അഡ്‌ലെയ്ഡില്‍ നിറം മങ്ങിയ ഹര്‍ഷിത് റാണയ്ക്കു പകരം ആകാശ് ദീപ് പേസ് നിരയില്‍ ഇറങ്ങും.

അതേസമയം ഇന്ത്യയുടെ ബാറ്റിങ് ഓര്‍ഡറില്‍ മാറ്റമുണ്ടാകില്ല. യശസ്വി ജയ്‌സ്വാളിനൊപ്പം ഓപ്പണറാകുക കെ.എല്‍.രാഹുല്‍ തന്നെ. രോഹിത് ശര്‍മ ആറാമതായി ഇറങ്ങും. റിഷഭ് പന്തിനെ താഴേക്ക് ഇറക്കി നിതീഷ് കുമാര്‍ റെഡ്ഡിക്ക് സ്ഥാനക്കയറ്റം നല്‍കുന്ന കാര്യം ആലോചനയിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :