‘ലേഡി ടെണ്ടുൽക്കറി‘ൽ നിന്നും ‘ലേഡി തല‘യിലേക്ക്? - ധോണിക്ക് കടുത്ത വെല്ലുവിളിയുമായി മിഥാലി രാജ്

ധോണിക്ക് കടുത്ത വെല്ലുവിളിയുമായി ഈ സൂപ്പർതാരം

Last Modified ബുധന്‍, 30 ജനുവരി 2019 (15:27 IST)
ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും അധികം ആരാധകരുള്ളത് നായകൻ വിരാട് കോഹ്ലിക്കാണ്. എന്നാൽ, ഇപ്പോഴും ഡെസിംഗ് റൂമിലെ നായകൻ മഹേന്ദ്ര സിംഗ് ധോണി തന്നെയാണ്. പ്രായമാകുന്തോറും ധോണിയുടെ ഓട്ടത്തിന്റെ വേഗത കുറയുന്നുണ്ടെന്ന് ആരാധകരും വിമർശകരും പറയുന്നു.

പടുകൂറ്റന്‍ ബാറ്റിംഗിലൂടെ സ്കോർ ബോർഡിനെ ഉയരത്തിലെത്തിച്ച, ബോളുകൾ നിലം‌തൊടാതെ പറപ്പിച്ചിരുന്ന ആ ‘തല’യെ ഇപ്പോൾ കാണാ‍നില്ലെന്നാണ് ആരാദ്ഗകർ പറയുന്നത്. ധോണിയുടെ ബാറ്റിംഗ് മികവ് ഇപ്പോല്‍ ഒച്ച് ഇഴയുന്നതിനേക്കാള്‍ കഷ്ടമാണെന്നാണ് ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ആരാധകര്‍ പരിഹസിച്ചിരുന്നു.

സിക്സറുകളും ഫോറുകളും വെടിക്കെട്ട് ബാറ്റിംഗ് മാത്രം കാണാനിഷ്ടപ്പെടുന്നവരാണ് ഇങ്ങനെ പറയുന്നത്. തന്റെ കളിരീതി മാറ്റിപ്പിടിച്ചിരിക്കുകയാണ് ധോണി. എന്നാല്‍, ഇപ്പോള്‍ ധോണിയേക്കാൾ വിമർശനം ഏറ്റുവാങ്ങുകയാണ്
ഇന്ത്യന്‍ വനിതാ ടീം മുന്‍ ക്യാപ്റ്റന്‍ മിഥാലി രാജ്.

ധോണിയുടെ മെല്ലെപ്പോക്കിനും തുഴച്ചിലിനും കനത്ത വെല്ലുവിളിയുമായി മിഥാലി മാറിയിരിക്കുകയാണെന്നാണ് ഇപ്പോഴുയരുന്ന ആരോപണം. ന്യൂസിലാന്‍ഡുമായി ഇന്നലെ നടന്ന മത്സരത്തില്‍ 111 പന്തില്‍ 63 റണ്‍സെടുത്ത മിഥാലി രാജ് ടീമിനെ ജയിപ്പിക്കാൻ നിര്‍ണായക പങ്കു വഹിച്ചെങ്കിലും ആരാധകർക്ക് സാന്തോഷിക്കാൻ അതുപോര.

ബാറ്റിംഗ് വേഗത ഇല്ലെന്നും, സ്‌കോറിങ്ങില്‍ മിഥാലിയുടെ ഇഴഞ്ഞ് പോക്ക് കളിയെ മൊത്തത്തിൽ ബാധിക്കുമെന്നുമാണ് ആരാധകർ പറയുന്നത്. ലേഡി ടെണ്ടുല്‍ക്കര്‍ എന്ന് വിളിപ്പേരുള്ള മിഥാലിയെയാണ് ആരാധകര്‍ ഇപ്പോള്‍ ട്രോളിലൂടെ വലിച്ചുകീറുന്നത്. ലേഡി ടെണ്ടുൽക്കറിൽ നിന്നും ലേഡി തലയിലേക്ക് എത്തി നിൽക്കുകയാണ് മിഥാലി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :