അശ്വിന്റെ ബൗളിംഗ് ആക്ഷന്‍ നിയമവിരുദ്ധം, കടുത്ത ആരോപണവുമായി സയ്യീദ് അജ്മല്‍

അഭിറാം മനോഹർ| Last Modified ബുധന്‍, 5 ജൂലൈ 2023 (16:53 IST)
ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ ഉള്‍പ്പടെയുള്ള ബൗളര്‍മാരുടെ ആക്ഷന്‍ നിയമവിരുദ്ധമാണെന്ന് മുന്‍ പാക് സ്പിന്നര്‍ സയ്യീദ് അജ്മല്‍. ഇന്ത്യയിലാണ് താന്‍ കളിച്ചിരുന്നെങ്കില്‍ ആയിരം വിക്കറ്റ് നേടിയേനെയെന്നും ഐസിസി തന്നോട് മാത്രം വിവേചനം കാണിച്ചുവെന്നും സയ്യീദ് അജ്മല്‍ പറഞ്ഞു. ആര്‍ അശ്വിന്‍ അടക്കം ഇരുപത്തിയഞ്ചോളം ബൗളര്‍മാരുടെ ആക്ഷന്‍ നിയമവിരുദ്ധമാണ്. എന്നെ വിലക്കിയ നിയമം എല്ലാവര്‍ക്കും നടപ്പാക്കുകയായിരുന്നുവെങ്കില്‍ മുത്തയ്യ മുരളീധരനും ആര്‍ അശ്വിനും ഹര്‍ഭജന്‍ സിംഗിനുമൊന്നും പന്തെറിയാന്‍ കഴിയുമായിരുന്നില്ല. കളി തുടങ്ങിയപ്പോള്‍ മുതല്‍ തനിക്ക് ഒരേ ബൗളിംഗ് ആക്ഷനായിരുന്നു. 447 വിക്കറ്റ് നേടിയശേഷം ഐസിസി തന്നെ വിലക്കിയത് മറ്റ് ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു. അജ്മല്‍ പറഞ്ഞു.

പാകിസ്ഥാന് വേണ്ടി 35 ടെസ്റ്റില്‍ നിന്നും 178 വിക്കറ്റും 113 ഏകദിനത്തില്‍ നിന്നും 184 വിക്കറ്റും 63 ടി20 മത്സരങ്ങളില്‍ നിന്നും 85 വിക്കറ്റും സയ്യീദ് അജ്മല്‍ നേടിയിട്ടുണ്ട്. നിയമപരമായ ബൗളീംഗ് ആക്ഷനല്ലെന്ന പേരില്‍ ഐസിസി വിലക്കേര്‍പ്പെടുത്തുമ്പോള്‍ താനായിരുന്നു ഐസിസിയുടെ ഒന്നാം നമ്പര്‍ ബൗളറെന്നും ഓരോ വര്‍ഷവും നൂറിലേറെ വിക്കറ്റുകള്‍ നേടിയ താന്‍ ഇന്ത്യയിലാണ് കളിച്ചിരുന്നെങ്കില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 1000 വിക്കറ്റുകള്‍ നേടിയേനെയെന്നും അജ്മല്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :