സഞ്ജുവിനെ എന്തിന് ഇന്ത്യൻ ടീമിലെടുത്തു? വിമർശനവുമായി മുൻ സെലക്ടർ

അഭിറാം മനോഹർ| Last Modified വ്യാഴം, 29 ജൂണ്‍ 2023 (14:18 IST)
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ മലയാളിതാരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും മുന്‍ സെലക്ടറുമായ സാബാ കരിം. വിന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഏകദിന ടീമിലേക്ക് സഞ്ജുവിനെ തിരെഞ്ഞെടുത്തതിനെ വിമര്‍ശിച്ച് സബാ കരിം രംഗത്തെത്തിയിരിക്കുന്നത്.

പരിക്കിനെ തുടര്‍ന്ന് മറ്റ് താരങ്ങളെ ലഭിക്കുന്നില്ലെങ്കില്‍ സഞ്ജുവിനെ ടീമിലുള്‍പ്പെടുത്തുക തന്നെ ചെയ്യണം. പക്ഷേ അവന് സ്ഥിരമായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ തന്റെ പ്രകടനം കൊണ്ട് മറ്റ് താരങ്ങളെ വെല്ലുവിളീക്കാന്‍ സഞ്ജുവിന് കഴിയുന്നില്ല. ഐപിഎല്ലിലെ കാര്യങ്ങള്‍ പരിശോധിച്ചാല്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാകും. ഇടയ്ക്കിടെ മാത്രമാണ് സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കുന്നത്. സ്ഥിരമായി നല്ല പ്രകടനം കാഴ്ചവെയ്ക്കാന്‍ സഞ്ജുവിനാകണം.

തിലക് വര്‍മയും ജയ്‌സ്വാളുമെല്ലാം ഇത്തരത്തില്‍ സ്ഥിരമായി മികച്ച പ്രകടനം നല്‍കിയ താരങ്ങളാണ്. എന്നാല്‍ അത്തരത്തിലുള്ള പ്രകടനങ്ങള്‍ സഞ്ജുവില്‍ നിന്നും ഉണ്ടാകുന്നില്ല. സഞ്ജുവില്‍ എനിക്ക് പ്രതീക്ഷയുണ്ട്. പക്ഷേ എന്ന ഒന്ന് സഞ്ജുവില്‍ ഇല്ല. അതുകൊണ്ടാണ് അവന്‍ ഇന്ത്യന്‍ ടീമില്‍ സ്ഥിരമാകാത്തത് എന്ന് എനിക്ക് തോന്നുന്നു. സാബ കരീം പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :