ബാറ്റ്സ്മാന്മാരുടെ ശവപറമ്പ്, മൂന്നാം ടെസ്റ്റിൽ രണ്ടാം ദിനത്തിൽ ഇന്ത്യൻ വിജയം

അഭിറാം മനോഹർ| Last Modified വ്യാഴം, 25 ഫെബ്രുവരി 2021 (20:21 IST)
ബാറ്റ്സ്മാന്മാരുടെ ശവപറമ്പായി മാറിയ അഹമ്മദാബാദിലെ മോദി സ്റ്റേഡിയത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് വമ്പൻ വിജയം. മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് ഉയർത്തിയ 49 റൺസ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ അനായാസമായാണ് വിജയം നേടിയത്.

ഓപ്പണർമാരായ രോഹിത് ശർമ 25 റൺസും ശുഭ്‌മാൻ ഗിൽ 15ഉം റൺസുമായി പുറത്താകാതെ നിന്നും. നേരത്തെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ഉയർത്തിയ 112 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 145 റൺസിൽ പുറത്തായിരുന്നു. തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ഇന്നിങ്സ് 81 റൺസിന് അവസാനിക്കുകയായിരുന്നു. അഞ്ച് വിക്കറ്റുമായി അക്ഷർ പട്ടേലും നാലു വിക്കറ്റുമായി ആർ അശ്വിനും ഇംഗ്ലണ്ട് നിരയെ കശാപ്പ് ചെയ്‌തു.

25 റൺസെടുത്ത ബെൻ സ്റ്റോക്‌സ് മാത്രമാണ് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് വേണ്ടി പിടിച്ചുനിന്നത്. രണ്ടാം ഇന്നിങ്സിൽ അശ്വിനെയും അക്ഷറിനെയും മാത്രമാണ് ഇന്ത്യൻ നായകൻ കോലി പന്തേൽപ്പിച്ചത്. രണ്ടിന്നിങ്സിലും അഞ്ച് വിക്കറ്റ് നേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :