കോലി സീസണിൽ 600ൽ കൂടുതൽ റൺസ് നേടും, പിന്തുണയുമായി ഡിവില്ലിയേഴ്‌സ്
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലും മുൻ ഇന്ത്യൻ നായകനായ വിരാട് കോലിക്ക് തിളങ്ങായിരുന്നില്ല. കരിയറിന്റെ ഏറ്റവും മോശം ഫോമിൽ നിൽക്കുന്ന കോലി 7 പന്തുകൾ നേരിട്ട് 12 റൺസാണ് കഴിഞ്ഞ മത്സരത്തിൽ നേടിയത്. ആദ്യ മത്സരത്തിൽ 41 റൺസുമായി തിളങ്ങിയ കോലിയുടെ പ്രകടനത്തെ പറ്റി സമ്മിശ്രമായ അഭിപ്രായമാണ് വരുന്നത്.
സമ്മിശ്ര പ്രകടനത്തിനടയിലും കോലിയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ആര്‍സിബി താരവും ഉറ്റ സുഹൃത്തുമായ എബി ഡിവില്ലിയേഴ്‌സ്. ഈ സീസണിൽ കോലി 600ൽ അധികം റൺസ് കണ്ടെത്തുമെന്നാണ് എബിഡി പറയുന്നത്. ക്യാപ്‌റ്റൻ സ്ഥാനം ഒഴിഞ്ഞ കോലിക്ക് സമ്മർദ്ദങ്ങളില്ലാതെ കളിക്കാനാകുമെന്നാണ് ഡിവില്ലിയേഴ്‌സിന്റെ അവകാശവാദം.
നേരത്തെ ആർസിബിയുടെ ഓസീസ് താരമായ ഗ്ലെൻ മാക്‌സ്‌വെല്ലും സമാനമായ അഭിപ്രായം പങ്കുവെച്ചിരുന്നു.ക്യാപ്റ്റന്‍സിയുടെ ഭാരമില്ലാതെ വരുന്നു കോലി അപകകടകാരിയാണെന്നാണ് മാക്‌സ്‌വെല്‍ പറഞ്ഞത്.