എൻ ശ്രീനിവാസന്‍ ഐസിസിയുടെ പുതിയ സാരഥി

ഐസിസി , ദുബായി , എൻ ശ്രീനിവാസന്‍
ദുബായി| jibin| Last Modified വ്യാഴം, 26 ജൂണ്‍ 2014 (12:30 IST)
അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിലിന്റെ (ഐസിസി) അധ്യക്ഷനായി എൻ ശ്രീനിവാസനെ തെരഞ്ഞെടുത്തു. ബിസിസിഐയാണ് ശ്രീനിവാസനെ ഈ സ്ഥാനത്തേക്ക്
നാമനിർദേശം ചെയ്തത്. തുടര്‍ന്ന് ചേര്‍ന്ന വാർഷികസമ്മേളനത്തില്‍ ശ്രീനിവാസനെ ചെയർമാനായി തെരഞ്ഞെടുക്കുകയായിരുന്നു. ഈ മാസം 23നാണ് വാർഷികസമ്മേളനം ആരംഭിച്ചത്.

പത്തു രാജ്യങ്ങളിൽ എട്ടു രാജ്യങ്ങളുടെ പിന്തുണയോടെയാണ് ശ്രീനിവാസനെ തെരഞ്ഞെടുത്തത്. അടുത്ത ദിവസം തന്നെ ശ്രീനിവാസൻ ഔദ്യോഗികമായി ചുമതല ഏറ്റെടുക്കും. പാക്കിസ്ഥാനും ശ്രീലങ്കയും തെരഞ്ഞെടുപ്പിൽ നിന്നു വിട്ടുനിന്നു. ഫെബ്രുവരിയിൽ സിംഗപ്പൂരിൽ ചേർന്ന ഐസിസി കൗൺസിൽ യോഗം ഭരണഘടനാ ഭേദഗതി അംഗീകരിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :