മുംബൈ നിരാശപ്പെടുത്തി

ദുബായ്| jibin| Last Modified വ്യാഴം, 1 മെയ് 2014 (11:01 IST)
നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് തുടര്‍ച്ചയായ അഞ്ചാം കളിയിലും തോറ്റു. ഇന്നലെ ഹൈദരാബാദ് സണ്‍ റൈസേഴ്സ് 15 റണ്ണിനാണ് മുന്‍ ചാമ്പ്യന്‍മാരെ തോല്‍പ്പിച്ചത്.


ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ 172 എന്ന സ്കോര്‍ നേടിയപ്പോള്‍ മുംബൈ 157 റണ്ണില്‍ അവസാനിക്കുകയായിരുന്നു. 75 റണ്ണെടുത്ത കെയ്റോണ്‍ പൊള്ളാഡ് മാത്രമാണ് മുംബൈ നിരയില്‍ പിടിച്ചു നിന്നത്. അമ്പാട്ടി റായ്ഡു (35), ഡങ്ക് (20) എന്നിവരും മുംബൈയ്ക്കായി പിടിച്ചു നിന്നു. നായകന്‍ രോഹിത് ശര്‍മ്മ (1), കൊറി ആന്‍ഡേഴ്സണ്‍ (1) എന്നിവര്‍ നിരാശപ്പെടുത്തി.


ഡേവിഡ് വാര്‍ണറുടെയും (65) ലോകേഷ് രാഹുലിന്റെയും (46) മികവിലാണ് ഹൈദരാബാദ് മുംബൈ ഇന്ത്യന്‍സിനെതിരെ മികച്ച സ്‌കോര്‍ നേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :