ഡബിള്‍ സെഞ്ചുറികളും നൂറ്റി അമ്പത്തിമൂന്നും തമ്മില്‍

കൊല്‍ക്കത്ത| VISHNU.NL| Last Modified ശനി, 15 നവം‌ബര്‍ 2014 (15:44 IST)
ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറികളുടെ കരുത്ത് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്ക് മാത്രം അവകാശപ്പെട്ട സ്വകാര്യ അഹങ്കാരമാണ്. അത് ഒതുങ്ങി നിക്കുന്നതൊ മൂന്ന് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരിലും. ക്രിക്കറ്റ് ദൈവം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വീരേന്ദര്‍ സേവാഗ്, പിന്നെ രോഹിത് ശര്‍മ്മ. ഡബിള്‍ സെഞ്ചുറി അടിച്ചപ്പോഴൊക്കെ വന്‍ മാര്‍ജിനില്‍ വിജയിച്ചിരുന്നു. ഡബിള്‍ സെഞ്ചുറികളും ഇന്ത്യയുടെ വിജയത്തിനു ഇടയ്ക്ക് ആരും അറിയാതെ കിടക്കുന്ന മറ്റൊരു രഹസ്യമുണ്ട് എന്താണെന്നറിയാമൊ.

153 എന്ന മാന്ത്രിക സംഖ്യ. കാരണം ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ ഡബിള്‍ സെഞ്ചുറി അടിച്ചപ്പൊഴൊക്കെ ഇന്ത്യ വിജയിച്ചത് 153 എന്ന വിജയമാര്‍ജിനിലായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ സച്ചിന്‍ ഡബിളടിച്ചപ്പോഴും വെസറ്റിന്‍ഡീസിനെതിരെ സെവാഗ് ഡബിളടിച്ചപ്പോഴും ഇപ്പോള്‍ ശ്രീലങ്കയ്ക്കെതിരെ രോഹിത് രണ്ടാം വട്ടം ഡബിളടിച്ചപ്പോഴും ഇന്ത്യയുടെ വിജയമാര്‍ജിന്‍ 153 എന്ന മാന്ത്രിക റണ്‍സ് ആയിരുന്നു.

അപ്പോള്‍ ഡബിളും വിജയമാര്‍ജിനും തമ്മില്‍ എന്തോ ബന്ധമുണ്ടെന്ന് ന്യായമായും സംശയിക്കാം.അപവാദമായി പറയാവുന്നത് 2013ല്‍ ബംഗളുരുവില്‍ നടന്ന ഇന്ത്യ- ഓസ്ട്രേലിയ മത്സരം മാത്രമായിരുന്നു. അന്ന് ഡബിള്‍ സെഞ്ചുറി അടിച്ചത് രോഹിത് ശര്‍മ്മയായിരുന്നു. എന്നാല്‍ 57 റണ്‍സിനാണ് അന്ന് ഇന്ത്യ വിജയതീരമണഞ്ഞത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :