രോഹിത്തിന് ഒരൊറ്റ ഐപിഎൽ സീസണിൽ പോലും 600 റൺസ് നേടാനാവത്തത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ല: ഗംഭീർ

അഭിറാം മനോഹർ| Last Modified ഞായര്‍, 10 ഒക്‌ടോബര്‍ 2021 (15:25 IST)
മുംബൈ നായകൻ രോഹിത് ശർമയ്ക്ക് ഒരു ഐപിഎൽ സീസണിൽ പോലും 600 റൺസ് നേടാൻ സാധിക്കാത്തത് അത്ഭുതപ്പെടുത്തുന്നുവെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇഷ്ടാനുസാരം റൺസ് കണ്ടെത്താൻ കഴിവുള്ള രോഹിത്തിന് പക്ഷേ ഐപിഎല്ലിൽ തന്റെ കഴിവിനൊത്ത പ്രകടനം നടത്താനാകുന്നില്ലെന്നാണ് ഗംഭീർ പറയുന്നത്.

അവന് ഒരിക്കൽ പോലും വലിയ ഐപിഎൽ സീസൺ ലഭിച്ചിട്ടില്ല എന്നത്
എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. അവനെ പ്രതിരോധിക്കാൻ എനിക്ക് കാരണമില്ല. അവൻ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കടന്നുവന്നപ്പോൾ മുതൽ ഞാൻ അവനെ വിസ്‌മയത്തോടെയാണ് കാണുന്നത്. ഇന്ത്യ സൃഷ്ടിച്ച ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളാണ് അവൻ.

അത് അവൻ അന്താരാഷ്ട്ര വേദികളിൽ തെളിയിച്ചതാണ്. എന്നാൽ മുംബൈ ജേഴ്‌സിയിൽ വരുമ്പോൾ കോലിയുടേത് പോലെയോ കെഎൽ രാഹുലിന്റേത് പോലെയോ ഒരു 600 റൺസ് സീസൺ അവനില്ല എന്നത് അത്ഭുതമാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നതിൽ നിന്നും വ്യത്യസ്‌തമായി ഐപിഎല്ലിൽ ഭീരുത്വം നിറഞ്ഞ സമീപനമാണ് അവൻ പുലർത്തുന്നത്.

മുംബൈ ഇന്ത്യൻസിന്റെ ബാറ്റിങിന്റെ ആഴം പരിഗണിക്കുമ്പോൾ രോഹിത് കൂടുതൽ അക്രമണോത്സുകമായിട്ടായിരിക്കണം ബാറ്റ് ചെയ്യുന്നത്. എന്നാൽ സംഭവിക്കുന്നത് അങ്ങനെയല്ല. അത് എന്തുകൊണ്ടാണെന്ന് അറിയില്ല ഗംഭീർ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :