ഐപിഎല്‍ ടിവി റൈറ്റ്‌സ് അവകാശം നേടിയതിന് ശേഷം ഡിസ്‌നി സ്റ്റാറിന് 2024- 27 ലെ ഐസിസി മീഡിയ റൈറ്റ്സും

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 30 ഓഗസ്റ്റ് 2022 (09:48 IST)
2024 മുതല്‍ 2027 വരെയുള്ള
ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ( ഐസിസി) എല്ലാ മത്സരങ്ങളും ഇന്ത്യന്‍ വിപണിയില്‍ സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം ഡിസ്‌നി സ്റ്റാര്‍ നേടിയതായി ഐസിസി ഓഗസ്റ്റ് 27 , ശനിയാഴ്ച പ്രഖ്യാപിച്ചു. 2027 അവസാനം വരെ പുരുഷന്മാരുടെയും സ്ത്രീകളുടെയും എല്ലാ മത്സരങ്ങളുടെയും
ടിവി, ഡിജിറ്റല്‍ അവകാശങ്ങള്‍
ഡിസ്‌നി സ്റ്റാറിനായിരിക്കുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

ഐസിസി ഡിജിറ്റല്‍, ടിവി സംപ്രേക്ഷണാവകാശം സ്വന്തമാക്കിയതോടെ രാജ്യത്തെ ക്രിക്കറ്റ് മത്സരങ്ങളുടെ പ്രധാന
കേന്ദ്രമെന്ന
പദവി ഡിസ്നി സ്റ്റാറിനെ കൂടുതല്‍ ശക്തിപ്പെടുത്തിയെന്ന് ഡിസ്നി സ്റ്റാറിന്റെ കണ്‍ട്രി മാനേജരും പ്രസിഡന്റുമായ കെ മാധവന്‍ പറഞ്ഞു.

'അടുത്ത നാല് വര്‍ഷത്തേക്ക് ഐസിസി ക്രിക്കറ്റിന്റെ പ്രധാനവേദി എന്ന നിലയില്‍ ഡിസ്‌നി സ്റ്റാറുമായി പങ്കാളിത്തം തുടരുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്, ഇത് ഞങ്ങളുടെ അംഗങ്ങള്‍ക്ക് മികച്ച ഫലം നല്‍കുകയും ഞങ്ങളുടെ അഭിലാഷമായ വളര്‍ച്ചാ പദ്ധതികളെ പിന്തുണയ്ക്കുകയും ചെയ്യും. കൂടാതെ ന മ്മുടെ കായികരംഗത്തിന്റെ ഭാവിയില്‍ അവര്‍ നിര്‍ണായക പങ്ക് വഹിക്കുകയും മുമ്പത്തേക്കാള്‍ കൂടുതല്‍ ആരാധകരുമായി ബന്ധപ്പെടുകയും ഇടപഴകുകയും സഹായിക്കുകയും ചെയ്യുമെന്ന് ഐസിസി ചെയര്‍ ഗ്രെഗ് ബാര്‍ക്ലേ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :