ഐപിഎല്ലില്‍ കോഹ്‌ലിയുടെ പ്രകടനം മോശമോ ?; ലോകപ്പ് ഫേവറേറ്റുകള്‍ ആരെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍

 team india , dilip vengsarkar , kohli , IPL 2019 , വിരാട് കോഹ്‌ലി , ഇംഗ്ലണ്ട് , ധോണി , ലോകകപ്പ്
മുംബൈ| Last Modified ചൊവ്വ, 9 ഏപ്രില്‍ 2019 (15:05 IST)
ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവേശേഷിക്കെ ഫേവറേറ്റുകള്‍ ആരെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ നായകന്‍ ദിലീപ് വെങ്‌സര്‍ക്കാര്‍. ആതിഥേയരായ ഇംഗ്ലണ്ടും നിലവിലെ ചാമ്പ്യന്‍മാരായ ഓസ‌ട്രേലിയയുമാണ് കപ്പ് നേടാന്‍ സാധ്യത കല്‍പ്പിക്കുന്ന ടീമുകളെന്ന് അദ്ദേഹം വ്യക്തമാക്കി.






ഇന്ത്യക്ക് മികച്ച ബോളിംഗ് വിഭാഗം ഉണ്ടെങ്കിലും ബാറ്റിംഗ് നിരയുടെ ഫോം ആശങ്കപ്പെടുത്തുന്നുണ്ട്. ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും ഒഴിച്ചുള്ളവര്‍ ഫോം കണ്ടെത്തണം. ഇംഗ്ലണ്ടില്‍ ബാറ്റ് ചെയ്യുക ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാലും ലോകകപ്പില്‍ അവസാന നാലില്‍ ഇന്ത്യ എത്തുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

കോഹ്‌ലിയും രോഹിത്തും കളിച്ചതു കൊണ്ടുമാത്രം ലോകകപ്പില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയില്ല. നാലം നമ്പര്‍ ബാറ്റ്‌സ്‌മാന്‍ ആരെന്നതില്‍ ആശങ്കയുണ്ടാകാം. അജിങ്ക്യ രഹാനെ, മായങ്ക് അഗര്‍വാള്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ക്ക് ഈ സ്ഥാനത്ത് മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

ഐപിഎല്‍ മത്സരങ്ങള്‍ നോക്കി വിരാട് കോഹ്‌ലിയുടെ നായകമികവിനെ വിലയിരുത്തരുത്. എക്കാലത്തെയും മികച്ച ബാറ്റ്സ്‌മാന്‍മാരില്‍ ഒരാളായ അദ്ദേഹം ക്യാപ്‌റ്റന്‍ എന്ന നിലയില്‍ ഉയര്‍ന്നു വരുകയാണ്. ഒരു താരത്തിന്റെ കഴിവ് അളക്കാനുള്ളതല്ല ഐ പി എല്‍ മത്സരങ്ങള്‍. വിരാടിനെ എല്ലാവരും പിന്തുണയ്‌ക്കുകയാണ് വേണ്ടതെന്നും വെങ്‌സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :