തോല്‍‌വികളില്‍ ആടിയുലഞ്ഞ് ബാംഗ്ലൂര്‍; ധോണിക്കൊപ്പം പുതിയ നേട്ടത്തില്‍ കോഹ്‌ലി

 Virat kohli , team india , cricket , Gautam gambhir , ഐ പി എല്‍ , ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് , വിരാട് കോഹ്‌ലി , ചെന്നൈ സൂപ്പര്‍ കിംഗ്‌സ് , ധോണി
മുംബൈ| Last Updated: ബുധന്‍, 3 ഏപ്രില്‍ 2019 (16:05 IST)
പതിവ് തെറ്റിക്കാതെ ആരാധകരെ നിരാശപ്പെടുത്തുകയാണ് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‍. ഈ സീസണില്‍ ഇതുവരെ കളിച്ച നാല് മത്സരങ്ങളിലും തോല്‍‌വിയായിരുന്നു ഫലം. ആരാധകരെ തൃപ്‌തിപ്പെടുത്തുന്ന ഒരു പ്രകടനം പോലും നടത്താന്‍ വിരാട് കോഹ്‌ലിക്കും സംഘത്തിനുമായില്ല.

നിരാശകള്‍ക്ക് ഇടയിലും ഐപിഎല്ലില്‍ പുതിയ നേട്ടം കുറിച്ചിരിക്കുകയാണ് കോഹ്‌ലി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 100 മത്സരങ്ങളില്‍ ക്യാപ്റ്റനായി എന്ന നേട്ടമാണ് അദ്ദേഹത്തെ തേടിയെത്തിയത്. കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലാണ് വിരാട് ഈ നേട്ടം സ്വന്തമാക്കുന്നത്.

എന്നാല്‍ ഈ പട്ടികയില്‍ മഹേന്ദ്ര സിംഗ് ധോണിയെന്ന അതികായനാണ് ഒന്നാമത്. 162 മത്സരങ്ങളിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ധോണി നയിച്ചത്. നേട്ടങ്ങളുടെ ലിസ്‌റ്റിലും ധോണിയാണ് കേമന്‍. മൂന്നു വട്ടം ടീമിന് കിരീടം നേടിക്കൊടുത്ത ധോണി ഐ പി എല്ലിലെ ഒന്നാം നമ്പര്‍ ക്യാപ്‌റ്റനാണ്.

129 മത്സരങ്ങളില്‍ ക്യാപ്‌റ്റനായ ഗൗതം ഗംഭീര്‍ ധോണിക്ക് പിന്നിലുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് എന്നീ ടീമുകളെയാണ് ഗംഭീര്‍ നയിച്ചിരുന്നത്. ഗംഭീറും കൊല്‍ക്കത്തക്കായി കിരീടം നേടിക്കൊടുത്തിട്ടുണ്ട്.

അതേസമയം, ഈ ജയത്തിന്റെ പാതയിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ് കോഹ്‌ലിയും ബാംഗ്ലൂരും. മികച്ച ടീമിനെ അണിനിരത്തിയിട്ടും തിരിച്ചടിയുണ്ടാകുന്നത് എങ്ങനെയാണെന്ന് പഠിക്കുകയാണ് ടീം മാനേജ്‌മെന്റ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :