അവസാന രണ്ട് ഏകദിനങ്ങളില്‍ നിന്ന് ധോണി പുറത്ത്; കാരണം വെളിപ്പെടുത്തി മാനേജ്‌മെന്റ്

 dhoni , team india , cricket , Australia , kohli ,മഹേന്ദ്ര സിംഗ് ധോണി , ഓസ്ട്രേലിയ , റിഷഭ് പന്ത്
മുംബൈ| Last Modified ശനി, 9 മാര്‍ച്ച് 2019 (07:02 IST)
ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ഏകദിന മത്സരങ്ങളില്‍ മഹേന്ദ്ര സിംഗ് ധോണിക്ക് വിശ്രമം അനുവദിച്ചു. യുവതാരം റിഷഭ് പന്തായിരിക്കും വിക്കറ്റിന് പിന്നില്‍ ഇന്ത്യക്കായി ഗ്ലൗസണിയുക.

അവസാന രണ്ട് ഏകദിനങ്ങളില്‍ ധോണി കളിക്കില്ലെന്ന് ബാറ്റിംഗ് പരിശീലകനായ സഞ്ജയ് ബംഗാറാണ് വ്യക്തമാക്കിയത്. ലോകകപ്പ് അടുത്തിരിക്കെ പന്തിന് അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് ധോണിക്ക് വിശ്രമം അനുവദിച്ചതെന്നാണ് റിപ്പോര്‍ട്ട്.

നാലാം ഏകദിനത്തില്‍ ടീമില്‍ അഴിച്ചുപണിയുണ്ടാകുമെന്ന് റാഞ്ചിയിലെ മത്സരത്തിന് ശേഷം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി പറഞ്ഞിരുന്നു. മൂന്നാം ഏകദിനത്തിനിടെ കാലിന് പരുക്കേറ്റ മുഹമ്മദ് ഷാമിക്കും വിശ്രമം നല്‍കിയേക്കുമെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :