ലോകകപ്പ് പടിവാതില്‍ക്കല്‍; സ്‌മിത്തിനെയും വാര്‍ണറെയും വീണ്ടും ‘ശിക്ഷിച്ച്’ ക്രിക്കറ്റ് ഓസ്‌ട്രേലിയ!

  steve smith , david warner , australia squad , IPL , team india , cricket , ഡേവിഡ് വാര്‍ണര്‍ , സ്‌റ്റീവ് സ്‌മിത്ത് , ലോകകപ്പ് , പാകിസ്ഥാന്‍ , ഇന്ത്യ
സിഡ്‌നി| Last Modified വെള്ളി, 8 മാര്‍ച്ച് 2019 (14:29 IST)
ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം അവശേഷിച്ചിട്ടും പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിടുന്ന സ്‌റ്റീവ് സ്‌മിത്തിനോടും ഡേവിഡ് വാര്‍ണറോടും അനുകമ്പയില്ലാതെ ക്രിക്കറ്റ് ഓസ്‌ട്രേലിയ.

താരങ്ങളുടെ വിലക്ക് മാര്‍ച്ച് 28ന് അവസാനിക്കാനിരിക്കേ പാക്കിസ്ഥാനെതിരായ പരമ്പരയില്‍ ഇരുവരെയും ഓസ്‌ട്രേലിയന്‍ സെലക്‌ടര്‍മാര്‍ ഉള്‍പ്പെടുത്തിയില്ല. ഇന്ത്യക്കെതിരെ കളിക്കുന്ന ടീം പാകിസ്ഥാനെതിരെ കളിച്ചാല്‍ മതിയെന്ന നിലപാടിലാണ് സെലക്‍ടര്‍മാര്‍.

പാകിസ്ഥാനെതിരെ അഞ്ച് ഏകദിന മത്സരങ്ങളാണ് ഓസീസിന് കളിക്കാനുള്ളത്. സ്‌മിത്തിന്റെയും വാര്‍ണറുടെയും വിലക്ക് അവസാനിക്കുന്ന മാര്‍ച്ച് 28ന് ശേഷമാണ് അവസാന രണ്ട് മത്സരങ്ങള്‍ നടക്കേണ്ടത്. ഈ രണ്ട്
മത്സരങ്ങളില്‍ ഇരുവരും കളിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് സെലക്‍ടര്‍മാര്‍ നിലപാട് കടുപ്പിച്ചത്.

ഐ പി എല്‍ മത്സരങ്ങളിലൂടെ താരങ്ങള്‍ ഫോം വീണ്ടെടുത്ത് ടീമില്‍ എത്തണമെന്ന് സെലക്‌ടര്‍ ട്രവര്‍ ഹോണ്‍സ് വ്യക്തമാക്കി. ലോകത്തിലെ ചില മികച്ച താരങ്ങള്‍ മത്സരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫോം തിരിച്ചു പിടിക്കാനുള്ള വേദിയാണെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :