ഒന്നാം ടെസ്റ്റില്‍ ധോണി തന്നെ ഇന്ത്യയെ നയിക്കുമെന്ന് ശിഖര്‍ ധവാന്‍

അഡ്ലെയ്ഡ്| Last Modified ഞായര്‍, 7 ഡിസം‌ബര്‍ 2014 (11:48 IST)
ഓസ്ട്രേലിയക്കെതിരെയുള്ള ഒന്നാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ ടീമിനെ മഹേന്ദ്രസിംഗ് ധോണി നയിക്കുമെന്ന് ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍.
മാധ്യമങ്ങളോട് സംസാരിഅവെയാണ് ശിഖര്‍ ധവാന്‍ ഇക്കാര്യം പറഞ്ഞത്.

ന്നാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ ടീമിനെ മഹേന്ദ്രസിംഗ് ധോണി നയിക്കുമെന്നും
ടെസ്റ്റ് ക്യാപ്ടന്‍സി ഏറ്റെടുക്കാന്‍ വിരാട് കൊഹ്‌ലിക്ക് അല്പം കൂടി കാത്തിരിക്കേണ്ടിവരുമെന്നും ശിഖര്‍ ധവാന്‍ പറഞ്ഞു.

പരിക്കിനെത്തുടര്‍ന്ന് ധോണിയെ ആദ്യ ടെസ്റ്റില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതോടെ ടീമിനെ കോഹ്ലി നയിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഫില്‍ ഹ്യൂഗ്സിന്റെ മരണത്തെത്തുടര്‍ന്ന് മത്സരം മാറ്റി വച്ചിരുന്നു. ഇതോടെയാണ് ധോണിയ്ക്ക് ആദ്യമത്സരത്തില്‍ തന്നെ നായകാ‍നാകാന്‍ അവസരം ഒരുങ്ങുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :