ഹ്യൂഗ്‌സിനോടുള്ള ആദരസൂചകമായി സ്ഥാപിച്ച ബാറ്റ് കള്ളന്‍ കൊണ്ടു പോയി

   ഫിലിപ് ഹ്യൂഗ്സ് , ബാറ്റ് കള്ളന്‍ കൊണ്ടു പോയി , ഓസ്ട്രേലിയ , ക്രിക്കറ്റ്
സിഡ്നി| jibin| Last Modified ശനി, 6 ഡിസം‌ബര്‍ 2014 (18:22 IST)
പ്രാദേശിക മത്സരത്തിനിടെ പന്ത് തലയില്‍ കൊണ്ട് മരണമടഞ്ഞ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഫിലിപ് ഹ്യൂഗ്‌സിനോടുള്ള ആദരസൂചകമായി സിഡ്നിയിലെ ഒരു സ്മാരകത്തിന് പുറത്ത് വെച്ചിരുന്ന ബാറ്റ് കള്ളന്‍ കൊണ്ടു പോയി. അതേസമയം കള്ളന്റെ ചിത്രം കാമറയില്‍ കുടുങ്ങുകയും ചെയ്തു. കള്ളനെ ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല.

സിഡ്നിയിലെ ഒരു സ്മാരകത്തിന് പുറത്ത് ഹ്യൂസിനോടുള്ള ആദരസൂചകമായി ബാറ്റ് ചാരി വെച്ചിരുന്നു. ഈ സമയം ആ വഴി കടന്നു പോയ ഒരുവന്‍ സ്മാരകത്തിന് പുറത്ത് പമ്മി നിന്ന ശേഷം ബാറ്റ് കൈക്കലാക്കി മുങ്ങുകയായിരുന്നു. ഹ്യൂസിന്റെ സ്മരണാര്‍ഥം ക്രിക്കറ്റ് മൈതാനങ്ങളുടെ പുറത്തും മറ്റിടങ്ങളിലും ഇത്തരത്തില്‍ ബാറ്റ് ചാരിവെച്ചിരുന്നു. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെയുള്ള കളിക്കാരും ഈ വ്യത്യസ്തമായ അനുസ്മരണ രീതിയില്‍ പങ്കു ചേര്‍ന്നിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :