അഭിറാം മനോഹർ|
Last Modified ശനി, 14 നവംബര്‍ 2020 (08:02 IST)
ഐപിഎല്ലിൽ തുടർന്നും കളിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അടുത്ത സീസണിൽ മഹേന്ദ്ര സിംഗ് ധോണി ആയിരിക്കില്ല ചെന്നൈ നായകനെന്ന് മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാർ. അടുത്ത സീസണിലും ധോണി തന്നെയാകും ടീം നായകനെന്ന് ടീം മാനേജ്മെന്റ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാര്യങ്ങൾ അത്തരത്തിൽ നീങ്ങില്ലെന്നും ബംഗാർ പറയുന്നു.
ദക്ഷിണാഫ്രിക്കൻ നായകൻ കൂടിയായ ഹാഫ് ഡുപ്ലെസിയായിരിക്കും ചെന്നൈ ടീം നായകനെന്നാണ് ബംഗാർ പറയുന്നത്. ഡുപ്ലെസിക്ക് കീഴിലായിരിക്കും ചെന്നൈയിൽ തലമുറമാറ്റം സംഭവിക്കുക.കാരണം ക്യാപ്‌റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന മറ്റ് പേരുകളൊന്നും ചെന്നൈ നിരയിലില്ല. മാത്രവുമല്ല ഒരു താരലേലം നടന്നാൽ പോലും ചെന്നൈ ടീമിന്‍റെ നായകനാവാന്‍ സാധ്യതയുള്ള ഒരു വമ്പന്‍ താരത്തെയും നിലവിലെ ടീമുകള്‍ വിട്ടുകൊടുക്കാനും തയ്യാറായേക്കില്ലെന്നും ബംഗാർ പറഞ്ഞു.