രേണുക വേണു|
Last Modified വെള്ളി, 31 മാര്‍ച്ച് 2023 (08:20 IST)
IPL 2023: ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്രസിങ് ധോണിക്ക് പരുക്ക്. ഇടത് കാല്‍മുട്ടിനാണ് ധോണിക്ക് പരുക്കേറ്റത്. പിന്നീട് കാലില്‍ ബെല്‍റ്റ് ധരിച്ച് ധോണി പരിശീലനത്തിന് ഇറങ്ങി. ഇന്ന് നടക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി ധോണി കളിക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്.
മുട്ടിന് ഇപ്പോഴും ചെറിയ അസ്വസ്ഥത ഉണ്ടെന്നും ഗുജറാത്തിനെതിരായ മത്സരത്തില്‍ ധോണി ഇറങ്ങിയേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ധോണി കളിച്ചില്ലെങ്കില്‍ ബെന്‍ സ്റ്റോക്‌സോ രവീന്ദ്ര ജഡേജയോ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കും. ഡെവന്‍ കോണ്‍വെ ആയിരിക്കും വിക്കറ്റ് കീപ്പര്‍.