രേണുക വേണു|
Last Modified വ്യാഴം, 29 ജൂലൈ 2021 (15:00 IST)
ഇന്ത്യന്‍ ദേശീയ ക്രീക്കറ്റ് ടീമിനായി കളിക്കുന്ന 21-ാം നൂറ്റാണ്ടില്‍ ജനിച്ച ആദ്യ താരമായിരിക്കുകയാണ് ദേവ്ദത്ത് പടിക്കല്‍. ഇന്നലെ ശ്രീലങ്കയ്‌ക്കെതിരെ നടന്ന രണ്ടാം ടി 20 മത്സരത്തിലാണ് ദേവ്ദത്ത് പടിക്കല്‍ ഇന്ത്യക്കായി അരങ്ങേറിയത്. 23 പന്തില്‍ നിന്ന് 29 റണ്‍സ് നേടിയാണ് പുറത്തായത്. 2000 ജൂലൈ ഏഴിനാണ് ദേവ്ദത്ത് പടിക്കല്‍ ജനിച്ചത്. ഇന്നലെ ഇന്ത്യക്കായി അരങ്ങേറുമ്പോള്‍ ദേവ്ദത്ത് പടിക്കലിന്റെ പ്രായം 21 വയസ്സും 21 ദിവസവുമാണ്. മലയാളി വേരുകള്‍ ഉള്ള താരം കൂടിയാണ് ദേവ്ദത്ത് പടിക്കല്‍. മലപ്പുറം ജില്ലയിലെ എടപ്പാളിലാണ് ദേവ്ദത്ത് പടിക്കല്‍ ജനിച്ചത്. എന്നാല്‍, ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയ്ക്ക് വേണ്ടിയാണ് ദേവ്ദത്ത് പടിക്കല്‍ കളിക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരമാണ് ഐപിഎല്ലില്‍ പടിക്കല്‍. 2019 മുതല്‍ 20 ലക്ഷം രൂപയാണ് പടിക്കലിന്റെ ഐപിഎല്‍ സാലറി.