ന്യൂഡൽഹി|
jibin|
Last Modified ചൊവ്വ, 5 ഡിസംബര്‍ 2017 (15:32 IST)
അന്തരീക്ഷ മലിനീകരണം ഡല്‍ഹിയില്‍ ശക്തമായതോടെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾക്ക് ശാരീരികാസ്വാസ്ഥ്യം. മത്സരത്തിന്റെ നാലാം ദിനമായ ഇന്ന് ലങ്കൻ പേസ് ബൗളർ സുരങ്ക ലക്മല്‍ ഗ്രൗണ്ടിൽ ഛര്‍ദ്ദിച്ചതോടെ താരങ്ങള്‍ മെഡിക്കല്‍ സംഘത്തിന്റെ സഹായം തേടി.
അന്തരീക്ഷ മലിനീകരണം ശാരീരികാസ്വാസ്ഥ്യം ഉണ്ടാക്കിയതോടെ ലക്‍മലിന് മൂന്ന് ഓവര്‍ മാത്രമാണ് ബോള്‍ ചെയ്യാന്‍ സാധിച്ചത്.
പുകമഞ്ഞ് ശക്തമായതോടെ ഡൽഹിയിൽ കാഴ്ച പരിധിയും വളരെ കുറവാണ്. അന്തരീക്ഷ മലിനീകരണം കാരണം ശ്വാസം മുട്ടുന്നുവെന്ന് വ്യക്തമാക്കിയ താരങ്ങള്‍ മാസ്‌ക് ധരിച്ചാണ് ഇന്ന് കളിക്കാനിറങ്ങിയത്.
ടെസ്‌റ്റിന്റെ രണ്ടാം ദിനത്തില്‍ അന്തരീക്ഷ മലിനീകരണം കാരണം ശ്വാസം മുട്ടുന്നുവെന്ന കാരണത്താല്‍ ലങ്കന്‍ താരങ്ങള്‍ കളിക്കിടെ മൈതാനം വിട്ടിരുന്നു.