ന്യൂഡല്‍ഹി|
Last Updated:
ചൊവ്വ, 12 മെയ് 2015 (15:58 IST)
വന്‍ തുക ലേലം വിളിച്ച്
യുവരാജിനെ സ്വന്തമാക്കിയത് കുറച്ച് കൂടിപ്പോയെന്ന് സമ്മതിച്ച് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീം മാനേജ്മെന്റ്.യുവിയ്ക്കായി മുടക്കിയ തുക കൂടിപ്പോയെന്ന്
ടീം സി ഇ ഒ ഹേമന്ദ് സുവ പറഞ്ഞു. യുവരാജിനെ കുറഞ്ഞ വിലയ്ക്ക് എടുക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ലേല സമയത്ത് മറ്റു ടീമുകള്‍ തുക കൂട്ടിയപ്പോള്‍ സ്വാഭാവികമായി തുക കൂടിപ്പോയതാണ്. ലേലതുകയ്ക്ക് അനുസരിച്ചുള്ള പ്രകടനം ഉണ്ടായിട്ടില്ലെന്ന വിമര്‍ശനങ്ങള്‍ യുവരാജിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ അടുത്ത ലേലം വിളിയില്‍ യുവരാജിന്‍റെ പേരു ഉയര്‍ന്നു കേള്‍ക്കുമോ എന്ന ചോദ്യത്തില്‍ നിന്ന് ഹേമന്ദ് ഒഴിഞ്ഞുമാറി. ഐപിഎല്ലില്‍ ഈ സീസണില്‍ വളരെ മോശം പ്രകടനമാണ്, യുവരാജ് കാഴ്ച്ചവച്ചത്. 12 മത്സരങ്ങളില്‍ നിന്ന് 205 റണ്‍സ് മാത്രമാണ്, യുവിയ്ക്ക് നേടാനായത്.