ബാവുമയ്ക്ക് പരുക്ക്, വിരമിക്കൽ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ എൽഗാർ നയിക്കും

അഭിറാം മനോഹർ| Last Modified വെള്ളി, 29 ഡിസം‌ബര്‍ 2023 (16:25 IST)
ഇന്ത്യക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ പരിക്കേറ്റ ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ രണ്ടാം ടെസ്റ്റില്‍ ഉണ്ടാവില്ലെന്ന് ഉറപ്പായി. ബവുമയുടെ അസാന്നിധ്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണറും കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ വിജയത്തിലേയ്ക്ക് നയിക്കുകയും ചെയ്ത ഡീന്‍ എല്‍ഗറാകും രണ്ടാം ടെസ്റ്റില്‍ നായകനാകുക. എല്‍ഗാറിന്റെ വിരമിക്കല്‍ മത്സരമാണെന്ന പ്രത്യേകത കൂടി രണ്ടാം ടെസ്റ്റ് മത്സരത്തിനുണ്ട്.

ഒന്നാം ടെസ്റ്റിന്റെ ആദ്യദിനത്തിലാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ ബവുമയ്ക്ക് പരിക്കേറ്റത്. ഹാംസ്ട്രിങ് പരിക്കിനെ തുടര്‍ന്ന് താരം മൈതാനം വിടുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ബാറ്റ് ചെയ്യാനും താരം ഇറങ്ങിയിരുന്നില്ല. രണ്ടാഴ്ചയ്ക്കകം താരത്തിന്റെ പരിക്ക് ഭേദമാകുമെന്നാണ് ക്രിക്കറ്റ് സൗത്താഫ്രിക്ക നല്‍കുന്ന വിവരം. ആദ്യ മത്സരത്തില്‍ 185 റണ്‍സുമായി തിളങ്ങിയ ഡീന്‍ എല്‍ഗാറിന്റെ പ്രകടനമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് വിജയം സമ്മാനിച്ചത്. ഇന്നിങ്ങ്‌സിനും 32 റണ്‍സിനുമായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യന്‍ തോല്‍വി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :