അപമാനത്തിന് പലിശയടക്കം വീട്ടണം, ഡൽഹി -ഹൈദരാബാദ് മത്സരത്തിൽ എല്ലാ കണ്ണുകളും വാർണറിൽ

അഭിറാം മനോഹർ| Last Modified വ്യാഴം, 5 മെയ് 2022 (13:04 IST)
ഇന്ന് നടക്കുന്ന ഹൈദരാബാദ് ഡൽഹി പോരാട്ടത്തിൽ ആരാധകർ ഉറ്റുനോക്കുന്നത് ഓസീസ് താരം ഡേവിഡ് വാർണറുടെ പ്രകടനം.
ഐപിഎല്ലിൽ അപമാനിതനായി പുറത്തുവിട്ടത്തിന്റെ കണക്ക് ഇന്ന് കളിക്കളത്തിൽ തീർക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ഹൈദരാബാദിന്റെ എക്കാലത്തെയും മികച്ച താരമായിരുന്നെങ്കിലും ടീമിൽ പോലും ഇടമില്ലാതെ അപമാനിതനായിട്ടായിരുന്നു ഹൈദരാബാദിൽ നിന്നുമുള്ള വാർണറുടെ മടക്കം.

ഓറഞ്ച് ആര്‍മിക്കായി 95 കളിയിൽ 4014 റൺസടിച്ചുകൂട്ടിയ ഡേവിഡ് വാര്‍ണര്‍ ക്രീസിന് പുറത്ത് ആരാധകരുടെ മനസ്സിലും ഇഷ്ടതാരമാണ്. 2014 മുതൽ തുടർച്ചയായി ആറ് സീസണുകളിൽ ഹൈദരാബാദിനായി 500 റൺസിന് മുകളിൽ കണ്ടെത്തിയെങ്കിലും ഒരൊറ്റ മോശം സീസണിനെ തുടർന്ന് താരം പുറത്താവുകയായിരുന്നു.

ടീം മാനേജ്‌മെന്റിൽ നിന്നും മുറിവേറ്റ വാർണർ പഴയ ടീമിനെതിരെ ഇന്ന് വീണ്ടും കളിക്കുമ്പോൾ തന്നെ അപമാനിതനാക്കിയതിന്റെ കണക്കുകൾ എണ്ണി എണ്ണി ചോദിക്കുമെന്നാണ് ക്രിക്കറ്റ് ലോകവും കരുതുന്നത്. ഹൈദരാബാദ് കൈവിട്ടതിന് ശേഷമുള്ള ആദ്യ പോരില്‍ ഓറഞ്ച് പടയ്‌ക്കെതിരെ റാഷിദ് ഖാന്‍ ഗുജറാത്തിന്‍റെ വിജയശിൽപ്പിയായിരുന്നു. സമാനമായ ഒരു പ്രകടനമാണ് ഡേവിഡ് വാർണറിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :