ലാഹോര്‍|
jibin|
Last Updated:
വെള്ളി, 23 നവംബര്‍ 2018 (18:52 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ നായക മികവ് പോരെന്ന് മുന്‍ പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദി. ക്യാപ്‌റ്റന്‍സിയുടെ കാര്യത്തില്‍ കോഹ്‌ലി ഇനിയും മെച്ചപ്പെടാനുണ്ട്. മഹേന്ദ്ര സിംഗ് ധോണില്‍ നിന്ന് അദ്ദേഹത്തിന് ഏറെ കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നും പാക് താരം പറഞ്ഞു.
മികച്ച ബാറ്റ്‌സ്‌മാന്‍ ആരെന്ന ചോദ്യത്തിനു കോഹ്‌ലി എന്നായിരിക്കും എന്റെ ഉത്തരം. ഫേവറൈറ്റ് താരമാണ് അദ്ദേഹം. പക്ഷേ, ക്യാപ്‌റ്റനെന്ന നിലയില്‍ കോഹ്‌ലിയേക്കാള്‍ കേമന്‍ ധോണിയാണെന്നും അഫ്രീദി വ്യക്തമാക്കി.
ഓസ്‌ട്രേലിയയില്‍ പരമ്പര സ്വന്തമാക്കണമെങ്കില്‍ ഇന്ത്യ അവസരത്തിനൊത്ത് ഉയരണം, പ്രത്യേകിച്ച് ബാറ്റ്‌സ്‌മാന്മാര്‍. പഴയ പോലെയുള്ള പിച്ചുകളല്ല ഓസീസ് മണ്ണില്‍ ഇപ്പോള്‍ കാണുന്നത്. ബൗണ്‍സുണ്ടെങ്കിലും ബാറ്റിംഗ് കുറേക്കൂടി എളുപ്പമാണെന്നും പാക് താരം വ്യക്തമാക്കി.
എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അഫ്രീദി ഇക്കാര്യം പറഞ്ഞത്. നാല് ടെസ്‌റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര ഡിസംബര്‍ ആറിനാണ് ആരംഭിക്കുക. അഡ്‌ലെയ്ഡിലാണ് ആദ്യ ടെസ്‌റ്റ്.
1947നുശേഷം ഓസ്ട്രേലിയയില്‍ ഇന്ത്യ 11 പരമ്പരകള്‍ കളിച്ചെങ്കിലും ഒരു പരമ്പര പോലും ഇതുവരെ നേടാനായിട്ടില്ല.