ഓള്‍ സ്റാര്‍സ് ലീഗ്: ബ്ളാസ്റ്റേഴ്‌സിനെ തരിപ്പണമാക്കി വോണ്‍സ് വാറിയേഴ്‌സ് പരമ്പര തൂത്തുവാരി

ക്രിക്കറ്റ് ഓള്‍ സ്റ്റാഴ്‌സ് പരമ്പര , വോണ്‍സ് വാറിയേഴ്‌സ് , സച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സ്
ലോസാഞ്ചല്‍സ്| jibin| Last Updated: ഞായര്‍, 15 നവം‌ബര്‍ 2015 (12:33 IST)
ക്രിക്കറ്റ് ഓള്‍ സ്റ്റാഴ്‌സ് പരമ്പരയിലെ അവസാന മത്സരത്തില്‍ സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിനെ നാലു വിക്കറ്റിന് കീഴടക്കി വോണ്‍സ് വാറിയേഴ്‌സ് മൂന്ന് മത്സര പരമ്പര തൂത്തുവാരി(3-0). ഒരു പന്ത് ബാക്കിനില്‍ക്കെ നായകന്‍ ഷെയ്ന്‍ വോണാണ് സിക്സറിലൂടെ വാരിയേഴ്സ് ജയം പൂര്‍ത്തിയാക്കിയത്. ബ്ലാസ്റ്റേഴ്സ് 20 ഓവറില്‍ 219/5, വാറിയേഴ്സ് 19.5 ഓവറില്‍ 224/6.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബ്ളാസ്റ്റേഴ്സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു. സൌരവ് ഗാംഗുലി (50), സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (56), വീരേന്ദര്‍ സെവാഗ് (27), മഹേല ജയവര്‍ധനെ (47), കാള്‍ ഹൂപ്പര്‍ ( 33) എന്നിവര്‍ ബ്ളാസ്റ്റേഴ്സിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ വാറിയേഴ്‌സിനായി ജാക് കാലിസ് (47), റിക്കി പോണ്ടിംഗ് (43), കുമാര്‍ സംഗക്കാര (42), സൈമണ്‍സ് (31) എന്നിവര്‍ മികച്ച പ്രകടനം നടത്തുകയായിരുന്നു. ഫീല്‍ഡിംഗിലെ പിഴവുകളും കൈവിട്ട ക്യാച്ചുകളുമാണ് മികച്ച സ്കോര്‍ നേടിയിട്ടും ബ്ളാസ്റ്റേഴ്സിന്റെ തോല്‍വിക്കു കാരണമായത്. ജാക്ക് കാലിസ് കളിയുടെ താരവും കുമാര്‍ സംഗക്കാര പരമ്പരയുടെ താരവുമായി തെരഞ്ഞെടുക്കപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :