വോണ്‍ സച്ചിനെ വീഴ്‌ത്തി; ന്യൂയോര്‍ക്കില്‍ സെവാഗ് വെടിക്കെട്ടും

ഓള്‍ സ്‌റ്റാര്‍സ് ലീഗ് , സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ , സച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സ് , ബ്രയാന്‍ ലാറ
ന്യൂയോര്‍ക്ക്| jibin| Last Modified ഞായര്‍, 8 നവം‌ബര്‍ 2015 (10:52 IST)
ക്രിക്കറ്റ് ഇതിഹാസങ്ങള്‍ അണിനിരന്ന ഓള്‍ സ്‌റ്റാര്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ ടീമിനെ ഷെയ്ന്‍ വോണും സംഘവും പരാജയപ്പെടുത്തി ജയം സ്വന്തമാക്കി. വീരേന്ദര്‍ സേവാദിന്റെ വെടിക്കെട്ടില്‍ 20 ഓവറില്‍ എട്ട് വിക്കറ്റിന് 140 റണ്‍സ് നേടിയ സച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സിനെ ആറു വിക്കറ്റിനാണു വോണും സംഘവും പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്‌ത സച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സിനായി സച്ചിനും (26) സെവാഗിനും മാത്രമെ തിളങ്ങാന്‍ സാധിച്ചുള്ളു. സെവാഗ് 250 സ്‌ട്രൈക്ക് റേറ്റില്‍ 22 പന്തില്‍ നിന്ന് 55 റണ്‍സെടുത്തപ്പോള്‍ വെസ്‌റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ ഒരു റണ്‍സ് മാത്രമാണ് നേടിയത്. 18 റണ്‍സെടുത്ത് മഹേല ജയവര്‍ധനെയാണ് സച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സിലെ മൂന്നാമത്തെ ടോപ്പ് സ്‌ക്കോറര്‍. കാള്‍ ഹൂപ്പറും ഷോണ്‍ പൊള്ളോക്കും പതിനൊന്ന് റണ്‍സ് വീതമെടുത്തപ്പോള്‍ നിശ്‌ചിത ഓവറില്‍ സച്ചിനും സംഘവും 140 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. സച്ചിന്റെ വിക്കറ്റെടുത്തത് വോണായിരുന്നു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഷെയ്ന്‍ വോണിന്റെ വോണ്‍ വാരിയേഴ്‌സിനായി ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിംഗ്
38 പന്തില്‍ നിന്ന് 48 റണ്‍സെടുത്ത് ഇന്നിംഗ്‌സിന് അടിത്തറ പാകി. മറുവശത്ത് 29 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത കുമാര സംഗക്കാര ഓസ്‌ട്രേലിയന്‍ താരത്തിന് മികച്ച പിന്തുണ നല്‍കി.

പിന്നീട് സങ്കക്കാര പുറത്തായെങ്കിലും പോണ്ടിംഗ് ഒരറ്റത്ത് നിലയുറപ്പിച്ചു. ദക്ഷിണാഫ്രിക്കയുടെ മികച്ച ഓള്‍ റൗണ്ടറായിരുന്ന ജോണ്ടി റോഡ്‌സ് പോണ്ടിങിന് തുണയായെത്തിയതോടെ സച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സിന് മത്സരം കൈവിട്ടു. പതിനാല് പന്തില്‍ നിന്ന് 20 റണ്‍സെടുത്ത റോഡ്‌സ് സച്ചിന്റെ പന്തില്‍ കുറ്റന്‍ സിക്‌സോടെ വോണ്‍ വാരിയേഴ്‌സിന്റെ വിജയം ആഘോഷിച്ചു. 17.2
ഓവറിലാണ് വോണ്‍ വാരിയേഴ്‌സ് സച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കഥ കഴിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :