ഡാ നിന്നെ ഐപിഎല്ലില്‍ കിട്ടും, രാജസ്ഥാന്‍ റോയല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ താരത്തിനെതിരെ ഇന്ത്യന്‍ ആരാധകര്‍

Burger vs kohli,Kohli fight with burger,India vs Sa test
അഭിറാം മനോഹർ| Last Modified വ്യാഴം, 4 ജനുവരി 2024 (19:33 IST)
India vs SA
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയെ ദക്ഷിണാഫ്രിക്കന്‍ യുവ പേസറായ ബര്‍ഗര്‍ പ്രകോപിപ്പിച്ചതിന് പിന്നാലെ താരത്തിന്റെയും കാമുകിയുടെയും ഇന്‍സ്റ്റഗ്രാം പേജുകളില്‍ തെറിവിളിയുമായി കോലി ആരാധകര്‍. കേപ്ടൗണ്‍ ടെസ്റ്റില്‍ ബര്‍ഗറുടെ പന്ത് പ്രതിരോധിച്ച കോലിയെ യുവതാരം രൂക്ഷമായി നോക്കിയ ശെഷം പന്ത് വിക്കറ്റിലേയ്ക്ക് വലിച്ചെറിയാന്‍ നോക്കിയിരുന്നു.

ഈ പന്തിന് പിന്നാലെ അടുത്ത പന്ത് പ്രതിരോധിച്ച കോലി അവസാന രണ്ട് പന്തുകളില്‍ ബര്‍ഗറെ ബൗണ്ടറി കടത്തിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് കോലി ആരാധകര്‍ നാന്ദ്രെ ബര്‍ഗറിന്റെയും കാമുകിയുടെയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ കയറി തെറിവിളി തുടങ്ങിയത്. ഇക്കൊല്ലം ബര്‍ഗറെ ഐപിഎല്ലില്‍ കിട്ടുമെന്നും കോലി ആരാണെന്ന് അപ്പോള്‍ മനസിലാകുമെന്നും കോലിയെ പ്രകോപിപ്പിച്ചാല്‍ കരിയര്‍ തന്നെ തീര്‍ന്നെന്ന് വേണം കരുതാനെന്നും ആരാധകര്‍ പറയുന്നു.

ഐപിഎല്ലില്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് നാന്ദ്രെ ബര്‍ഗര്‍. അടിസ്ഥാനവിലയായ 50 ലക്ഷം രൂപയ്ക്കാണ് താരത്തെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ടെസ്റ്റില്‍ അരങ്ങേറിയ താരം മികച്ച പ്രകടനമാണ് നടത്തുന്നത്. കഴിഞ്ഞ ഏകദിന സീരീസിലും താരത്തിന്റെത് പ്രശംസയര്‍ഹിക്കുന്ന പ്രകടനമായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :