Cheteshwar Pujara: 'നന്ദി വന്‍മതില്‍'; പുജാര രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

37 കാരനായ പുജാര ഇന്ത്യക്കായി 103 ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്

Pujara, Cheteshwar Pujara Retired, ചേതേശ്വര്‍ പുജാര
രേണുക വേണു| Last Modified ഞായര്‍, 24 ഓഗസ്റ്റ് 2025 (14:19 IST)
Cheteshwar Pujara

Cheteshwar Pujara: ഇന്ത്യയുടെ സീനിയര്‍ ടെസ്റ്റ് ബാറ്റര്‍ ചേതേശ്വര്‍ പുജാര രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പുജാര വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

ഇന്ത്യന്‍ ജേഴ്‌സി ധരിച്ച്, ദേശീയഗാനം ആലപിച്ച്, ഫീല്‍ഡില്‍ ഇറങ്ങുന്ന ഓരോ തവണയും എനിക്ക് എങ്ങനെയായിരുന്നെന്ന് വിവരിക്കുക അസാധ്യം. എല്ലാ നല്ലകാര്യങ്ങള്‍ക്കും ഒരു അവസാനം ഉണ്ട്. എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ട് രാജ്യാന്തര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിക്കുന്നു,' പുജാര കുറിച്ചു.

37 കാരനായ പുജാര ഇന്ത്യക്കായി 103 ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 2010 ലാണ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ 43.60 ശരാശരിയില്‍ 7,195 റണ്‍സെടുത്ത പുജാര 19 സെഞ്ചുറികളും 35 അര്‍ധ സെഞ്ചുറികളും നേടിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :