അഭിറാം മനോഹർ|
Last Modified ചൊവ്വ, 21 ഡിസംബര്‍ 2021 (20:28 IST)
ദക്ഷിണാഫ്രിക്കയിലെ കന്നി ടെസ്റ്റ്
പരമ്പര സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സുവർണാവസരമാണെന്ന് മുൻ ഇന്ത്യൻ പേസർ സഹീർ ഖാൻ. നാലു പര്യടനങ്ങളിലായി ദക്ഷിണാഫ്രിക്കയിൽ എട്ട് ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് സഹീർ ഖാൻ.
ടെസ്റ്റ് പരമ്പര 2-0, 2-1 നോ ഇന്ത്യ നേടുമെന്നാണ് ക്രിക്കറ്റ് ആരാധകരും പ്രതീക്ഷിക്കുന്നത്. ബെഞ്ചിലടക്കം പ്രഗത്ഭരായ താരങ്ങളുടെ നിരയാണ് ഇന്ത്യയ്ക്കുള്ളത്. റിസർവ് താരങ്ങളെ മാത്രം വെച്ച് ഓസീസിനെതിരെ ഗാബ്ബയിൽ നേടാനായ വിജയവും ഇന്ത്യയുടെ ആത്മവിശ്വാസം ഉയർത്തുന്നുണ്ട്.
അതേസമയം ടെസ്റ്റിൽ ഇന്ത്യയ്ക്ക് കീഴടക്കാനാവാത്ത ഇടമാണ് ദക്ഷിണാഫ്രിക്ക. 1992/93 സീസണ്‍ മുതലിങ്ങോട്ട് ഏഴ് തവണ പര്യടനം നടത്തിയപ്പോള്‍ ആറ് പരമ്പര ജയങ്ങള്‍ പ്രോട്ടീസിനൊപ്പം നിന്നു. 2010/11 സീസണില്‍ എം എസ് ധോണിക്ക് കീഴില്‍ ടെസ്റ്റ് പരമ്പര സമനിലയിലാക്കിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച പ്രകടനം.
മൂന്ന് വര്‍ഷം മുമ്പ് വിരാട് കോലിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ പര്യടനം നടത്തിയപ്പോള്‍ 1-2ന്‍റെ തോല്‍വി നേരിട്ടിരുന്നു.
ഡിസംബര്‍ 26ന് ബോക്‌സിംഗ് ഡേയിലാണ് ആദ്യ ടെസ്റ്റിന് തുടക്കമാവുക. പരിക്ക് കാരണം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും സ്‌പിന്നര്‍മാരായ രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡിലില്ല. രോഹിത്തിന്‍റെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍.